Blog

കോഴിക്കോട്. ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് കേസിൽ ഉൾപ്പെട്ട യുവതിക്ക് വീണ്ടും ഭർത്താവിന്റെ മർദ്ദനമേറ്റെന്ന് പരാതി. ഭർത്താവ് രാഹുൽ പി ഗോപാലിന് എതിരെ യുവതി പന്തീരാങ്കാവ് സ്റ്റേഷനിൽ പരാതി നൽകി. രാഹുൽ പി ഗോപാലിന് എതിരെ ഗാർഹിക പീഡനത്തിനും നരഹത്യയ്ക്കും പൊലീസ് കസ്റ്റഡിയിലെടുത്തു കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ രാഹുൽ പി ഗോപാൽ ക്രൂരമായി മർദിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ പരാതി. മീൻകറിയിൽ പുളിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി ചികിത്സ തേടി. വിവരമറിഞ്ഞതിനെ Read More…

Blog

ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി 2 കുട്ടികൾ ഉൾപ്പടെ 5 പേർക് ദാരുണാന്ത്യം. തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. ഇവർ ഉറങ്ങിക്കിടന്ന Read More…

Blog

കടയ്ക്കല്‍: കടയ്ക്കലില്‍ യുപി സ്‌കൂളിലെ അധ്യാപികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരത്തുമൂട് കുന്നുംപുറം വീട്ടില്‍ ശ്രീജ (36)യെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയ്ക്കല്‍ ദര്‍പ്പക്കാട് അംബേദ്കര്‍ നഗറിന് സമീപത്തുള്ള കുളത്തില്‍ ആണ് ശ്രീജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയ്ക്കല്‍ യുപി സ്‌കൂളില്‍ അറബിക് അധ്യപികയാണ് ശ്രീജ. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കല്‍ ഫയര്‍ഫോഴ്സ് എത്തി കുളത്തില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. ചിതറ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Blog

കടയ്ക്കല്‍: കടയ്ക്കലില്‍ യുപി സ്‌കൂളിലെ അധ്യാപികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരത്തുമൂട് കുന്നുംപുറം വീട്ടില്‍ ശ്രീജ (36)യെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയ്ക്കല്‍ ദര്‍പ്പക്കാട് അംബേദ്കര്‍ നഗറിന് സമീപത്തുള്ള കുളത്തില്‍ ആണ് ശ്രീജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയ്ക്കല്‍ യുപി സ്‌കൂളില്‍ അറബിക് അധ്യപികയാണ് ശ്രീജ. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കല്‍ ഫയര്‍ഫോഴ്സ് എത്തി കുളത്തില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. ചിതറ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Blog

ന്യൂഡെല്‍ഹി. മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ സഹായം നൽകാമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി ഡൽഹിയിലെ കേരളത്തിൻറെ പ്രത്യേക പ്രതിനിധി. കെ.വി തോമസ്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തി. ദുരിതം അനുഭവിക്കുന്ന കർഷകരുടെയും വിദ്യാർത്ഥികളുടെ വായ്പ എഴുതി തള്ളണമെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും കെ.വി തോമസ് 24 നോട്. 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിൻറെ ആവശ്യം. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാടിനെതിരെ കേരളം പ്രതിഷേധം ശക്തമാക്കിയിരുന്നു. Read More…

Blog

തൃശൂര്‍.മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത കോടികൾ തട്ടിയ സംഭവത്തിൽ സുവിശേഷ പ്രാസംഗികൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ഫാദർ ജേക്കബ് തോമസാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ വെല്ലൂർ സിഎംസി മെഡിക്കൽ കോളേജിൽ 2022 എംബിബിഎസ് സ്റ്റാഫ് കോട്ടയിൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. മലേഷ്യയിലേക്ക് കടക്കുന്നതിനായി ചെന്നൈ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തിയപ്പോഴാണ് ഫാദർ ജേക്കബ് തോമസ് തൃശൂർ വെസ്റ്റ് പോലീസിൻ്റെ പിടിയിലായത്. തമിഴ്നാട്ടിലെ വെല്ലൂർ സിഎംസി മെഡിക്കൽ കോളേജിൽ 2022 എംബിബിഎസ് സ്റ്റാഫ് കോട്ടയിൽ സീറ്റ് വാഗ്ദാനം Read More…

Blog

പത്തനംതിട്ട: ശബരിമലയിലെ അന്നദാനപുരയുടെ ചുവരുകളിൽ അയ്യപ്പചരിതമെഴുതുകയാണ് ചിത്രകാരനായ പത്തനാംപുരം സ്വദേശി മനു. ഇടംകൈമാത്രമുള്ള ഈ ചിത്രകാരൻ ആദ്യമായാണ് ശബരിമല സന്നിധാനത്തെത്തുന്നത്. പൊള്ളുന്ന ജീവിതത്തിൽ നിന്നും സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്രയാണ് മനുവിന്‍റെ ജീവിതം.ജന്മനാ വലതുകൈ ഇല്ലാത്ത മനുവിന്‍റെ ഇടതുകാലിനും സ്വാധീനിമില്ല. എന്നാൽ, ഈ പരിമിതികളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് മനു ക്യാന്‍വാസിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കുന്നത്. കുഞ്ഞുനാള്‍ മുതലെ മനസിലെ ക്യാൻവാസിൽ ഒരുപാട് സ്വപനങ്ങള്‍ വരച്ചിട്ടു. ചിത്രകലപൂർത്തിയാക്കാൻ പലപ്പോഴും മനുവിന് പണമുണ്ടായിരുന്നില്ല. ദാരിദ്രംകാരണം ഒരു നല്ല ക്യാൻവാസ് വാങ്ങി പടംവരക്കാൻ കഴിഞ്ഞിട്ടില്ല. Read More…

Blog

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ചരിത്ര വിജയം നേടിയതിനു പിന്നാലെ നടന്ന റോഡ് ഷോയ്ക്കിടെ കോൺ​ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് കുഴഞ്ഞു വീണു. പാലക്കാട് ന​ഗരത്തിൽ നടന്ന റോഡ് ഷോയ്ക്കിടെയാണ് സംഭവം. രാഹുൽ മാങ്കൂട്ടത്തിൽ, വികെ ശ്രീകണ്ഠൻ എംപി, സന്ദീപ് വാര്യർ, പികെ ഫിറോസ്, ഷാഫി പറമ്പിൽ തുടങ്ങിയവർക്കൊപ്പം തുറന്ന ജീപ്പിൽ കയറി പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയാണ് വിഷ്ണുനാഥിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ പ്രവർത്തകരിൽ ഒരാളുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി.ജില്ലാ ആശുപത്രിയിൽ Read More…

Blog

പാലക്കാട് വാശിയേറിയ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കില്‍ വോട്ടെണ്ണല്‍ നാല് മണിക്കൂർ പിന്നിടുമ്ബോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വമ്ബൻ ലീഡ് നേടി കുതിക്കുന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച്‌ നിലവില്‍ 15352 വോട്ടുകള്‍ക്കാണ് രാഹുല്‍ മുന്നേറുന്നത്. പോസ്റ്റല്‍ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും മുന്നിലായിരുന്ന ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുല്‍ പിന്നിലാക്കിയത്. ബിജെപി കോട്ടകള്‍ പൊളിച്ചടുക്കിയാണ് രാഹുലിന്‍റെ കുതിപ്പ്. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്ബോള്‍ ബിജെപി മുന്നിലായിരുന്നു. എന്നാല്‍ Read More…

Blog

വക്കം .വെളിവിളാകം അടിയ്ക്കൽ പടിഞ്ഞാറ്റതിൽവീട്ടിൽ ശാന്തമ്മ(75) വാർദ്ധക്യ സഹജമായ അസുഖത്താൽ നവംബർ 21 വ്യാഴാഴ്ച നിര്യാതയായി. മക്കൾ: ശ്രീകണ്ഠൻ നായർശ്രീകാന്ത് . വിശ്രീജ. വിമരുമക്കൾ : അനുഷ. S നായർ, ദീപ R നായർ,സുനിൽകുമാർ Gസഞ്ചയനം 26 ചൊവ്വ 8.30ഫോൺ: 9446746644.