ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടിരിക്കുകയാണ്. അമ്മ പ്രസിഡന്റ് മോഹൻലാല്‍ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. ഇതിനിടെ ശ്രദ്ധേയമായ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ. മലയാള സിനിമയുടെ മാറുന്ന മുഖമെന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. മഞ്ജുവിന്റെ പുതിയ ചിത്രമായ ഫുട്ടേജിന്റെ പോസ്റ്ററാണ് താരം പങ്കുവച്ചത്. വില്ലനെ അടിച്ച് താഴെയിടുന്ന നായികയുടെ ആക്ഷൻ രംഗമാണ് പോസ്റ്ററിലുള്ളത്. നിങ്ങളുടെ അടുത്ത തിയേറ്ററുകളില്‍ സിനിമ കാണാമെന്ന് നടി കുറിച്ചിട്ടുമുണ്ട്. പോസ്റ്റർ സമൂഹമാദ്ധ്യങ്ങളില്‍ വൈറലാവുകയാണ്. Read More…
അമ്മയിൽ കൂട്ടരാജി
അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല്‍ രാജിവെച്ചു. സംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തി. നിലവിലെ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം. എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് Read More…
പുസ്തകചർച്ച
പുസ്തകചർച്ച നടന്നു. പുല്ലൂർമുക്ക് ദേശീയ ഗ്രന്ഥശാലയിൽ പുസ്തകചർച്ച സംഘടിപ്പിച്ചു. അപർണ രാജിന്റെ അല്ലിമുല്ല എ കവിതാസമാഹാരത്തെ കുറിച്ച് ഓരനെലൂർ ബാബു സംസാരിച്ചു.ചർച്ചയിൽഡോ.അശോക്, ഷീനാരാജീവ്, ശ്രീകണ്ഠൻ കല്ലമ്പലം, വിജയൻ ചന്ദനമാല, തുടങ്ങിയവപങ്കെടുത്തു സംസാരിച്ചു. അപർണ രാജ് മറുപടി പ്രസംഗം നടത്തി. തുടർന്ന് കവിത അവതരണം നടന്നു.
വിദ്യാഭ്യാസത്തിന്റെ ശക്തി
അസമത്ത്വങ്ങൾ അവസാനിപ്പിക്കാൻ വിദ്യാഭ്യാസത്തിന് ശക്തിയുണ്ട്: രാധാകൃഷ്ണൻ കുന്നുംപുറം വിദ്യാഭ്യാസംപുരോഗതി നേടുന്നതോടെ സമൂഹത്തിലെ അസമത്ത്വങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെന്ന് വിദ്യാർത്ഥികൾ തിരിച്ചറിയണമെന്ന് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. കേരള പാണൻ സമാജം ( കെ പി എസ് )സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം, പബ്ലിക് ലൈബ്രറി ഹാളിൽ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇന്നു കാണുന്ന എല്ലാ നേട്ടങ്ങളോടും നാം കടപ്പെട്ടിരിക്കുന്നത് വിദ്യാഭ്യാസത്തോടും അറിവിനോടുമാണ് അതിനാൽ അറിവാണ് വഴിവെളിച്ചമെന്നറിയാൻ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തേണ്ടത് മുതിർന്നവരുടെ കടമയാണെന്നദ്ദേഹം Read More…
ദൃശ്യങ്ങൾ നശിപ്പിച്ചു
കോഴിക്കോട്.സ്വർണത്തട്ടിപ്പ് നടന്ന ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി കണ്ടെത്തൽ. ദൃശ്യങ്ങൾ വീണ്ടെടുക്കാൻ അന്വേഷണ സംഘം ശ്രമം തുടങ്ങി. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതിക്കായി അന്വേഷണ സംഘം വീണ്ടും കസ്റ്റഡി അപേക്ഷ നൽകും. അന്വേഷണസംഘം ബാങ്കിലെത്തി നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി കണ്ടെത്തിയത്. ഈ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ക്രൈംബ്രാഞ്ച് ശ്രമം ആരംഭിച്ചു. സ്വർണം പണയം വയ്ക്കാൻ പ്രതിയെ സഹായിച്ച തമിഴ്നാട് സ്വദേശി കാർത്തിക്കിനായും അന്വേഷണം ഊർജിതമാക്കി. തിരുപ്പൂരിലെ ബാങ്കിൽ പ്രതി മധാ Read More…
കൂടുതൽ വെളിപ്പെടുത്തൽ
ഭാര്യയും അരഡസൻ കുട്ടികളും ഉള്ള മലയാള സിനിമയിലെ മര്യാദ രാമൻ ആയ സൂപ്പർസ്റ്റാർ; വിവാഹ വാഗ്ദാനം നൽകി പ്രേമിച്ചു വഞ്ചിച്ചത് യുവ നടിയെ: ശാന്തിവിള ദിനേശ് നടത്തിയ വെളിപ്പെടുത്തൽ ആർക്കെതിരെ? ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ വിമർശവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. റിപ്പോർട്ടിലെ പല വെളിപ്പെടുത്തലുകളും തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. ഒപ്പം മലയാള സിനിമാ രംഗത്ത് നടന്ന ഒരും സംഭവത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. ഒരു പ്രമുഖ നടനെതിരെയാണ് ഇദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍. കക്ഷി മര്യാദ രാമനായാണ് അറിയപ്പെടുന്നത്. Read More…
രാജി സമർപ്പിച്ചു
സിദ്ദിഖ് രാജിവച്ചു യുവനടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്ന് ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവച്ചു. പ്രസിഡന്റ് മോഹൻ ലാലിന് സിദ്ദിഖ് രാജിക്കത്ത് നൽകി.
നവവധു പനി ബാധിച്ച് മരിച്ചു
പനി ബാധിച്ച് ചികിത്സയിലായിരുന്നു നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്ബതികളുടെ മകള്‍ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് വിവാഹദിവസമാണ് ഷഹാനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഈ മാസം 11ന് ആണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു മുൻപ് ചെറിയ പനിയും മറ്റുമുണ്ടായിരുന്നു. ചടങ്ങിനു ശേഷം പനി ശക്തമായതോടെ അന്നു വൈകിട്ട് തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് Read More…
കലാഗ്രാമം
കലാഗ്രാമം4-ാം വാർഷികംവർക്കല: മർക്കടമുക്ക് പാലച്ചിറകേന്ദ്രമായി പ്രവർത്തിക്കുന്ന കലാഗ്രാമത്തിന്റെ 4-ാമത് വാർഷികം ആറ്റിങ്ങൽ വീരകേരളപുരംശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ 25 ന് നടക്കും,സാംസ്കാരിക സമ്മേളനം വെൽക്കം ഡാൻസ്, അമൃതധാര സംഗീതസദസ്,ഗാനമേള എന്നിവയാണ് പ്രധാന പരിപാടികൾ.ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺഅഡ്വ.എസ്.കുമാരിഅദ്ധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് ശിവഗിരി ശ്രീനാരായണ ധർമ്മസംഘംജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ഗായിക ലതികടീച്ചർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകിആദരിക്കും. വൈകിട്ട് 4ന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വർക്കല മുനിസിപ്പാലിറ്റിചെയർമാൻ കെ.എം. ലാജി, ശ്രീപാദം ടെമ്പിൾസ് ചാരിറ്റി ട്രസ്റ്റ് പ്രസിഡന്റ് തോട്ടക്കാട് ശശി,പ്രവാസി Read More…
വിമർശനം
കൊച്ചി:നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെ പ്രതിരോധിച്ച് സംസാരിച്ച മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി നിർമാതാവ് സാന്ദ്ര തോമസ്. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്‌കാരിക മന്ത്രി രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവുമാണെന്ന് സാന്ദ്ര വിമർശിച്ചു.രഞ്ജിത്തിനെ മഹാപ്രതിഭ എന്ന് പറഞ്ഞ് സംരക്ഷിക്കാൻ ശ്രമിക്കുന്ന മന്ത്രി രാജിവെക്കണം. സാംസ്‌കാരിക മന്ത്രി കേരളത്തിലെ സ്ത്രീ സമൂഹത്തോട് നോക്കി പല്ലിളിക്കുന്നു. ആദരണീയയും പ്രഗത്ഭ നടിയെന്ന് തെളിയിക്കുകയും ചെയ്ത ഒരു മഹാപ്രതിഭ പൊതുസമൂഹത്തിന് മുന്നിൽ Read More…