നിലമേൽ. തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയിലേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസിൽ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരുടെ കാറും കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം പൂജപ്പുര പുന്നക്കാമുകൾ സ്വദേശികളായ ബിച്ചു ചന്ദ്രൻ,(38) സതീഷ് (45), എന്നിവരാണ് മരിച്ചത്. ദേവപ്രയാഗ് (7) എന്ന കുട്ടിയുടെനില അതീവഗുരുതരം.കുഞ്ഞ് വെന്റിലേറ്ററിലാണ്. ശബരിമല നിന്നു മടങ്ങുകയായിരുന്നു കാർ യാത്രക്കാർ നിലമേൽ കണ്ണങ്കോട് വെച്ചാണ് അപകടംഗുരുതരമായി പരിക്കേറ്റ കാറിൽ ഉണ്ടായിരുന്നവരെ ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ഫയർഫോഴ്സ് സംഘം എത്തി കാർ വെട്ടിപ്പൊളിച്ചാണ് ഒരാളെ പുറത്തെടുത്തത്..
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ഒന്നാം സമ്മാനമായ 25 കോടി TH 577825 എന്ന നമ്പറിന്. തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ നറുക്കെടുത്തു. ആകെ 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. 500 രൂപ വിലയുള്ള ടിക്കറ്റിന് ഒരു കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. പാലക്കാടാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. സെപ്റ്റംബർ 27ന് നടത്താൻ നിശ്ചയിച്ചിരുന്ന നറുക്കെടുപ്പാണ് ഇന്നത്തേക്ക് മാറ്റിയത്. അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും Read More…
മറക്കണ്ട… ഫെബ്രുവരി 7…അവസരം നിങ്ങൾക്കും വിജ്ഞാനകേരളം ജില്ലാ തല മെഗാ തൊഴില്‍ മേള ഫെബ്രുവരി 7ന് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജില്‍ സംഘടിപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ തൊഴില്‍ മേള ഉദ്ഘാടനം ചെയ്യും. 66000 തൊഴിലവസരങ്ങളാണ് ലഭ്യമാക്കുന്നത്. ചാത്തന്നൂര്‍ എം.ഇ.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി, കരുനാഗപ്പള്ളി കോളജ് ഓഫ് എഞ്ചിനീയറിംഗ്, ടി.കെ.എം കോളജ് ഓഫ് എഞ്ചിനീയറിംഗ്, പെരുമണ്‍ എഞ്ചിനീയറിംഗ് കോളജ്, പത്തനാപുരം എഞ്ചിനീയറിംഗ് കോളജ് എന്നിവിടങ്ങളിലും ജോബ് ഡ്രൈവിന്റെ ഭാഗമായി Read More…