പെരിന്തൽമണ്ണ. അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. ആലിപ്പറമ്പ് പാറക്കണ്ണിയിൽ കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ്,മകൻ
മുഹമ്മദ് അമീൻ എന്നിവരാണ് മരിച്ചത്.പന്നിശല്യമുള്ളതിനാൽ രക്ഷനേടാൻ വയലിൽ സ്ഥാപിച്ച കമ്പിയിൽ നിന്നാണ് മുഹമ്മദ് അഷ്റഫിന് ഷോക്കേറ്റത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായ അച്ഛനെ അന്വേഷിച്ച് മുഹമ്മദ് അമീൻ ചെല്ലുമ്പോഴാണ് അഷ്റഫ് വയലിൽ വീണു കിടക്കുന്നത് കണ്ടത്. മുഹമ്മദ് അഷ്റഫിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദ് അമീനും ഷോക്കേറ്റത്. ഇരുവരെയും കൃഷിക്കായി വെള്ളം പമ്പ് ചെയ്യുന്ന മോട്ടർ പുരക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മൃതദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ടം ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ട് നൽകും. അതിനിടെ പെരിന്തൽമണ്ണ ഒടമലയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു.
കുഞ്ഞിമുഹമ്മദ് എന്ന മാനു ആണ് മരിച്ചത്.
അയൽ വീട്ടിലെ പ്ലാവിൽ ചക്ക പറിക്കുമ്പോൾ കമ്പി
ഇലക്ട്രിക് ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്.