Blog

റിപ്പോർട്ട് സമർപ്പിച്ചു

റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ പരിസരത്ത് കഞ്ചാവ് ചെടികള്‍ വളർത്തി. ഗ്രോ ബാഗില്‍ ആണ് കഞ്ചാവ് ചെടികള്‍ വളർത്തിയത്പ്ലാച്ചേരി സ്റ്റേഷനിലെ റെസ്ക്യൂവർ അജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സാം കെ സാമുവല്‍ എന്നിവർ ചേർന്നാണ് ചെടികള്‍ വളർത്തിയത്.

വിഷയത്തില്‍ എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അന്വേഷണം നടത്തി കോട്ടയം ഡിഫ്‌ഒ യ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഈമാസം 16നാണ് റിപ്പോർട്ട് സമർപ്പിച്ചത്.

40 ഓളം കഞ്ചാവ് ചെടികള്‍ ഗ്രോ ബാഗുകളിലായി സ്റ്റേഷന് ചുറ്റും വളർത്തിയിരുന്നതായി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിട്ടില്ല. കഞ്ചാവ് ചെടികള്‍ വളർത്തിയതിന്റെ ചിത്രങ്ങളാണ് റേഞ്ച് ഓഫീസർക്ക് ലഭിച്ചിട്ടുള്ളത്. വനിത ജീവനക്കാരടക്കം നിരവധി പേർക്ക് ഇക്കാര്യത്തെക്കുറിച്ച്‌ അറിവുണ്ടായിരുന്നതായും റിപ്പോർട്ടില്‍ പറയുന്നു.

സംഭവം പുറത്തറിഞ്ഞപ്പോള്‍ ഇവ നശിപ്പിക്കപ്പെട്ടുവെന്നും റിപ്പോർട്ടിലുണ്ട്. കഞ്ചാവ് വളർത്തിയതിന്റെ ഗ്രോബാഗുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ആറുമാസം മുൻപാണ് സംഭവം ഉണ്ടായതെന്നും റിപ്പോർട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *