വാഗമൺ പുള്ളിക്കാനത്തിന് സമീപം നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. വൈകിട്ട് ഏഴേകാലോടെ പുള്ളിക്കാനം ഡി സി കോളേജിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ തമിഴ്നാട് സ്വദേശികളായ വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇരുപതിലധികം വിദ്യാർത്ഥികൾ വാഹനത്തിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട എല്ലാവരെയും ഓടിയെത്തിയ നാടുകാർ രക്ഷപെടുത്തി വാഹനത്തിന് പുറത്തെത്തിച്ചു. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം വിട്ട ബസ് 35 അടിയോളം താഴേക്ക് പതിച്ചു. കോളേജിൻ്റെ തന്നെ കോമ്പൗണ്ടിലേക്കാണ് ബസ് Read More…
കോട്ടയം: കുറിച്ചിയിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നാടകത്തിനായി സ്റ്റേജ് ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പോസ്റ്റിൽ നിന്ന് താഴെവീണ് പരിക്കേറ്റ് ചികിൽസയിലിരുന്ന നാടകകലാകാരൻ മരിച്ചു. വൈക്കം മാളവികയുടെ കലാകാരനായ ആലപ്പുഴ സ്വദേശി ഹരിലാൽ പാതിരപ്പള്ളിയാണ് മരിച്ചത്.കഴിഞ്ഞ മാസം 29ന് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഹരിലാൽ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. കുറിച്ചി സചിവോത്തമപുരം ശ്രീരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള നാടകം അവതരിപ്പിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. വൈക്കം മാളവികയുടെ ‘ജീവിതത്തിന് ഒരു ആമുഖം’ എന്ന നാടകത്തിൻ്റെ ഒരുക്കത്തിനായി Read More…
ആറ്റിങ്ങൽ: കോരാണി ജംഗ്ഷനിലാണ് അപകടം നടന്നത് കൊല്ലം ഭാഗത്ത് നിന്ന് മീൻ കയറ്റി വന്ന വാഹനം ദിശ തെറ്റി വന്നാണ് മറ്റുള്ള വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചത്.. രണ്ടുപേരുടെ നില ഗുരുതരം എന്ന് പ്രാഥമിക വിവരം.