Blog

കിഴുവിലം പഞ്ചായത്തിൽ ബഡ്സ്കൂൾ സ്ഥാപിക്കും

മുടപുരം: കിഴുവിലം പഞ്ചായത്തിൽ ബഡ്സ്കൂൾ സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി.മുരളി അറിയിച്ചു. ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാവകുപ്പും ഗവ.ആയുർവേദ കോളേജ് ബാലചികിത്സ വിഭാഗവും നടപ്പിലാക്കുന്ന സ്നേഹധാര പദ്ധതിയുടെ കിഴുവിലം സെന്ററിന്റെ തുടർ പ്രവർത്തനോദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുന്നയായിരുന്നു അദ്ദേഹം. കിഴുവിലം ഗവ.ആയുർവേദാശുപത്രിയിൽ നടന്ന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കിഴുവിലം പഞ്ചായത്തു പ്രസിഡന്റ് ഷമീർ കിഴുവിലം പ്രസംഗത്തിൽ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഡ്സ്കൂൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്.
ആയുർവേദ ആശുപത്രി സി.എം.ഓ സ്വാഗതം പറഞ്ഞു. ഡോ.രോഷ്നി അനിരുദ്ധൻ,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെർപേഴ്സൺമാരായ മിനി.സി.എസ്,ലതിക.എൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശാന്തി.വി.കെ,പഞ്ചായത്ത് മെമ്പർമാരായ എസ്.ചന്ദ്രൻ,നസീം,പ്രോജക്ട് ഡോക്ടറായ ഡോ.രേശ്മ തുടങ്ങിയവർ സംസാരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *