ജില്ലാകലോൽസവത്തിൽ മിമിക്രിയിൽ വീണ്ടും ഒന്നാംസ്ഥാനംനേടി അക്ഷിത്ത് തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗം മിമിക്രിയിൽ ഒന്നാം സ്ഥാനവും എ. ഗ്രേഡ് ഉം നേടി ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ്വൺ വിദ്യാർത്ഥി അക്ഷിത് , തുടർച്ചയായി രണ്ടാം തവണയാണ് അക്ഷിത് മിമിക്രിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.വിജയ് , ദുൽഖർ, ജാഫർ ഇടുക്കി ,ഇന്ദ്രൻസ് തുടങ്ങിയ താരങ്ങളുടെയും പ്രകൃതി ശബ്ദങ്ങളുടേയും ശബ്ദം അനുകരിച്ച് അക്ഷിത് കൈയടി നേടി. ഒപ്പം വിവാഹ ചടങ്ങുകളിൽ പാശ്ചാത്യ സംസ്കാരവും Read More…
കൊല്ലം: കടപ്പാക്കട അക്ഷയ നഗറിൽ അച്ഛൻ മകനെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു. അക്ഷയ നഗറിൽ അഡ്വ.ശ്രീനിവാസ പിള്ളയാണ് ( 79) മകൻ വിഷ്ണു എസ് പിള്ള (48)യെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുള്ളതായി സൂചനയുണ്ട്. ഇരുവരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.ശ്രീനിവാസ പിള്ളയുടെ ഭാര്യ രണ്ടാഴ്ചയായി തിരുവനന്തപുരത്ത് മകളുടെ വീട്ടിലായിരുന്നു. ഫോൺ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറം ലോകമറിയുന്നത്.പോലീസെത്തി മേൽനടപടികൾ തുടങ്ങി. കൂടുതൽ അന്വേഷണത്തിന് ശേഷമേ കാരണം വ്യക്തമാകയുള്ളൂ.
ബംഗളുരു. പുതുവര്‍ഷദിനം ബാംഗ്ലൂരില്‍ നടന്ന റോഡ് അപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച മലയാളി വിദ്യാര്‍ത്ഥി അലന് അനുരാജിന്റെ അവയവങ്ങള്‍ എട്ട് പേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്കകള്‍, പാന്‍ക്രിയാസ്, ശ്വാസകോശം, കരള്‍, നേത്ര പടലം എന്നിവയാണ് ദാനം ചെയ്തത്. അവയവങ്ങള്‍ കര്‍ണാടകയിലെ വിവിധ ആശുപത്രികള്‍ക്ക് കൈമാറി. മരണാനന്തര അവയവദാനത്തിന് നേതൃത്വം നല്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ ‘ജീവസാര്‍ത്ഥകത്തേ’യുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും സ്വീകര്‍ത്താക്കളെ കണ്ടെത്തലും കാര്യക്ഷമമായി നടന്നത്. Read More…