Blog

തെങ്ങുംവിള ക്ഷേത്രത്തിൽ കുട്ടികളെ ആദ്യാക്ഷരം കുറിച്ചു –

മുടപുരം : പതിനൊന്ന് ദിവസം നീന്നുനിന്ന നവരാത്രി മഹോത്സവത്തിന്റെ സമാപനദിവസമായ ഇന്നലെ മഹാനവമിദിനത്തിൽ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. ഭക്തി നിർഭരമായ വിദ്യാരംഭ ചടങ്ങുകൾ രാവിലെ ആരംഭിച്ചു .രാവിലെ പൂജയെടുപ്പ് .തുടർന്ന് ചെമ്പഴന്തി എസ്.എൻ കോളേജ് റിട്ട് . പ്രിൻസിപ്പൽ

എം.ആർ. സഹൃദയൻ തമ്പിയാണ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചത് . നവരാത്രി മഹോത്സവത്തോടനുബന്ധിച്ഛ് ക്ഷേത്രത്തിൽ തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ വച്ചാണ് ചടങ്ങ് നടന്നത് . ധാരാളം കുട്ടികൾ വിദ്യാരംഭ ചടങ്ങുകൾക്ക് എത്തിയിരുന്നു . ക്ഷേത്രത്തിൽ നടന്ന നവരാത്രി മഹോത്സവ ദിവസങ്ങളിൽ പതിവ് പൂജകൾക്ക് പുറമെ ആയുധ പൂജ,വാഹന പൂജ വയ്പ്, ലളിതാസഹസ്ര നാമജപം , സരസ്വതി പൂജ,പാഠപുസ്തക പൂജ തുടങ്ങിയ ചടങ്ങുകളും നടന്നു.ഇതിനുപുറമെ നൂറോളം ഓളം കലാപ്രതിഭകൾ പങ്കെടുത്ത സംഗീത വിരുന്ന് ,നൃത്തം ,ഗാനമേള ,കീർത്തനാലാപനം ,നാടൻപാട്ട് ,കരാക്കെ ഗാനമേള തുടങ്ങിയ കലാപരിപാടികളും നവരാതി മഹോത്സവ ദിനങ്ങളിൽ അരങ്ങേറി .

ചിറയിൻകീഴ് മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ വിജയദശമി ദിനമായ ഇന്നലെ ചെമ്പഴന്തി എസ്.എൻ കോളേജ് റിട്ട. പ്രിൻസിപ്പൽ സഹൃദയൻ തമ്പി.എം.ആർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *