ജില്ലാകലോൽസവത്തിൽ മിമിക്രിയിൽ വീണ്ടും ഒന്നാംസ്ഥാനംനേടി അക്ഷിത്ത് തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗം മിമിക്രിയിൽ ഒന്നാം സ്ഥാനവും എ. ഗ്രേഡ് ഉം നേടി ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ്വൺ വിദ്യാർത്ഥി അക്ഷിത് , തുടർച്ചയായി രണ്ടാം തവണയാണ് അക്ഷിത് മിമിക്രിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.വിജയ് , ദുൽഖർ, ജാഫർ ഇടുക്കി ,ഇന്ദ്രൻസ് തുടങ്ങിയ താരങ്ങളുടെയും പ്രകൃതി ശബ്ദങ്ങളുടേയും ശബ്ദം അനുകരിച്ച് അക്ഷിത് കൈയടി നേടി. ഒപ്പം വിവാഹ ചടങ്ങുകളിൽ പാശ്ചാത്യ സംസ്കാരവും Read More…
കണ്ണൂര്‍: ഗല്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ എംഡിഎംഎ. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലാണ് സംഭവം. മിഥിലാജ് എന്നയാളുടെ വീട്ടില്‍ ജിസിന് എന്നയാള്‍ എത്തിച്ച അച്ചാര്‍ കുപ്പിയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് അച്ചാര്‍ കുപ്പിയില്‍ ഒളിപ്പിച്ചിരുന്നത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ചക്കരക്കല്‍ പൊലീസെത്തിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മിഥിലാജ് ഇന്ന് ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടെയാണ് വിദേശത്തുളള സുഹൃത്തിന് പോകുന്ന വഴിക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജിസിന് അച്ചാര്‍ കുപ്പി ഏല്‍പ്പിച്ചത്. കുപ്പിയുടെ സീല്‍ പൊട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട Read More…
സ്വന്തം സംഘടന തന്റെ സ്ഥലംമാറ്റത്തെ എതിര്‍ത്തുവെന്ന എഡിഎം നവീൻ ബാബുവിന്റെ സന്ദേശം പുറത്ത്. കണ്ണൂരില്‍നിന്ന് ജന്മനാടായ പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റം തടയാൻ എൻജിഒ യൂണിയൻ മുഖ്യമന്ത്രിയുടെ ഓഫീസ് മുഖാന്തിരം റവന്യൂമന്ത്രിയെ സമീപിച്ചിരുന്നെന്നാണ് നവീൻ ബാബു സുഹൃത്ത് ഹരിഗോപാലിന് അയച്ച സന്ദേശത്തില്‍ പറയുന്നത്. കണ്ണൂർ എഡിഎം നന്നായി ജോലി ചെയ്യുന്നുണ്ടെന്നും മാറ്റരുത് എന്നുമാണ് റവന്യൂ മന്ത്രിയോട് സംഘടന പറഞ്ഞത്. ഇത് അറിഞ്ഞ് ഇനി കണ്ണൂരിലേക്ക് വരുന്നില്ലെന്നു പറഞ്ഞ് മൂന്നു മാസത്തേക്ക് ലീവ് എഴുതിക്കൊടുത്തു. ഇത് കളക്ടർ ശുപാർശ ചെയ്ത് അയച്ചു Read More…