ഓൾ പ്രൊഫഷണൽ പ്രോഗ്രാം കോഡിനേറ്റീവ് യൂണിയൻ അഞ്ചാമത് സംസ്ഥാന സമ്മേളനം
ഒക്ടോബർ 26 ശനിയാഴ്ച ആറ്റിങ്ങലിൽ നടന്നു ശ്രീ ജീബു മോൻ നഗറിൽ (ഇരട്ടപ്പന മാടൻതമ്പുരാൻ ക്ഷേത്ര ഓഡിറ്റോറിയം) രാവിലെ 9ന് പതാക ഉയർത്തി സമ്മേളനം ആരംഭിച്ചു. എപിപിസിയു സംസ്ഥാന പ്രസിഡന്റ് ശ്രീ പുലിപ്പാറ ജയകുമാറിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ശ്രീ എം കെ മുകുന്ദൻ സ്വാഗതം ആശംസിച്ചു സിനിമ കഥകകൃത്തും നാടക രചയിതാവുമായ ശ്രീ മുഹാദ് വെമ്പായം ഉദ്ഘാടനം നിർവഹിച്ചു,
നാടക സംവിധായകൻ ശ്രീ സുരേഷ് ദിവാകരൻ, ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ ശ്രീ സി ജെ രാജേഷ് കുമാർ, സീരിയൽ നടനും നാടക സംവിധായകനുമായ ശ്രീ അനിൽ ആറ്റിങ്ങൽ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു,15 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു, സാന്റോ തളിപ്പറമ്പ പ്രസിഡന്റ്, സാജു ലാൽ ചങ്ങനാശ്ശേരി വൈസ് പ്രസിഡന്റ്, പ്രശാന്ത് നരിക്കല്ലിൽസെക്രട്ടറി,രഞ്ജിത്ത് വേദിക ജോയിൻ സെക്രട്ടറി, പി എസ് സുരേന്ദ്രൻ ട്രഷറർ, പുലിപ്പാറ ജയകുമാർ കോഡിനേറ്റർ, എം കെ മുകുന്ദൻ എക്സിക്യൂട്ടീവ് അംഗം. സമാപന സമ്മേളനം ആറ്റിങ്ങൽ നിയമസഭാംഗം ശ്രീമതി ഓ എസ് അംബിക നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ചെയർപേഴ്സൺ ശ്രീമതി എസ് കുമാരി, വാർഡ് കൗൺസിലർ ശ്രീ എസ് സുഖിൽ, സിനിമ ടിവി മിമിക്രി താരം ശ്രീ കൊല്ലം സിറാജ് തുടങ്ങി കലാസാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണി നിരോധിക്കുന്ന കോടതി വിധിക്കെതിരെ സർക്കാർ നിലപാട് എടുക്കണമെന്ന് സമ്മേളന പ്രമേയം ആവശ്യപ്പെട്ടു.