ആറ്റിങ്ങലിനെ നടുക്കി പട്ടാപ്പകൽ നഗരമധ്യത്തിലെ സ്വർണാഭരണ കവർച്ച: മോഷ്ടാവ് പിടിയിൽ.
ആറ്റിങ്ങൽ പട്ടണ മധ്യത്തിൽ പട്ടാപ്പകൽ വീട് കുത്തി തുറന്നു മോഷണം നടത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം വഞ്ചിയൂർ ചിറക്കുളം കോളനിയിൽ കള്ളൻ കുമാർ എന്ന് വിളിക്കുന്ന 50 വയസ്സുള്ള അനിൽ കുമാർ ആണ് അറസ്റ്റിലായത്.
ആറ്റിങ്ങൽ പാലസ് റോഡിൽ ദിൽ വീട്ടിൽ സ്വയംപ്രഭ, പത്മനാഭറാവു ദമ്പതികളുടെ വീട്ടിൽ നിന്നും 40 പവൻ സ്വർണവും ഒരു ലക്ഷം രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്.
ഇയാൾ പത്തിൽ അധികം മോഷണ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറയുന്നു.
ആറ്റിങ്ങൽ സി ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സമർത്ഥമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.