കുണ്ടറ: ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമം നടന്നതായി സംശയിക്കപ്പെടുന്ന രണ്ട് യുവാക്കൾ പിടിയിൽകുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടിച്ചത്. ഇന്നലെ രാത്രി രണ്ട് മണിയോടെ ഇവർ പാളത്തിന് സമീപത്തുകൂടെ നടന്നു വരുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നു. പാളത്തിന് കുറുകെ പോസ്റ്റ് വച്ചത് കണ്ടത് രാത്രി 2 മണിയ്ക്ക് ആയിരുന്നു. എഴുകോൺ പോലീസ് എത്തി പോസ്റ്റ് മാറ്റി. ലഹരി സംഘങ്ങൾ ആയിരിക്കുമെന്നാണ് പോലീസ് ആദ്യം കരുതിയത്. Read More…
തിരുവനന്തപുരം.സമൂഹമാധ്യമങ്ങളിൽ കൂടി അപകീർത്തിപ്പെടുത്തുന്നു എന്ന പരാതി. സംവിധായകൻ ബാലചന്ദ്രമേനോന്റെ പരാതിയിൽ അന്വേഷണം. യൂട്യൂബ് ചാനലുകൾക്കെതിരെ സൈബർ പോലീസ് കേസെടുത്തു. നടിയുടെ ആരോപണം സംപ്രേഷണം ചെയ്തവർക്കെതിരെയാണ് അന്വേഷണം. ലൈംഗിക ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരമാണ് കേസ് ആലുവ സ്വദേശിയായ നടിക്കെതിരെയും അഭിഭാഷകനെതിരെയും കഴിഞ്ഞ ദിവസമാണ് ബാലചന്ദ്രമേനോൻ ഡിജിപിക്ക് പരാതി നൽകിയത്.ബാല ചന്ദ്രമേനോൻ്റെ മൊഴിയും തെളിവും പോലീസ് ഉടൻ ശേഖരിക്കും നടിയുടെ അഭിഭാഷകൻ ഫോണിൽ 3 തവണ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി ബാല ചന്ദ്രമേനോൻ പരാതി നൽകിയിരുന്നു.യൂട്യൂബ് ചാനലുകൾക്കെതിരെ കൊച്ചി Read More…
കടയ്ക്കല്: കടയ്ക്കല് ആല്ത്തറമൂട് സ്വദേശിയായ 43 കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില് കടയ്ക്കലിലെ ക്ഷേത്രക്കുളത്തിലും യുവാവിന്റെ വീട്ടിലെ കിണറ്റിലും അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തി. മൂന്നാഴ്ച മുമ്പാണ് കടയ്ക്കല് സ്വദേശിയായ യുവാവില് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങള് കണ്ടുതുടങ്ങിയത്.തുടര്ന്ന് കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില് ചികിത്സ തേടി. പരിശോധനയില് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് യുവാവിന്റെ വീട്ടിലെ കിണറ്റില് നിന്നും സമീപത്തെ ജലസ്രോതസുകളില് നിന്നും സാമ്പിളുകള് ശേഖരിച്ചു. തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് Read More…