ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘മോന്ത’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴ, അതിവേഗ കാറ്റ്, വെള്ളപ്പൊക്ക സാധ്യത എന്നിവയെക്കുറിച്ചും സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ അതിതീവ്ര മഴയും കാറ്റും സൃഷ്ടിക്കുമെന്നതിനാല്‍ സര്‍ക്കാറുകള്‍ അടിയന്തര നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ശക്തി പ്രാപിച്ച ചുഴലിക്കാറ്റ് കരയിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. Read More…
റോഡരികില്‍ ബന്ധുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കവെ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; യുവതിക്ക് ദാരുണാന്ത്യം. കൊല്ലം ആയൂർ തേവന്നൂരിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വേങ്ങൂർ സ്വദേശി സ്വപ്നയാണ് മരിച്ചത്. 45 വയസായിരുന്നു. വഴിയരികിൽ നിന്ന യുവതിയെ ബൈക്ക് ഇടിച്ചിടുകയായിരുന്നു. റോഡരികില്‍ ബന്ധുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കവെയാണ് നിയന്ത്രണം വിട്ടെത്തിയ ബൈക്ക് സ്വപ്നനെ ഇടിച്ചുതെറിപ്പിച്ചത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ പ്രസാദിൻ്റെ ഭാര്യയാണ് സ്വപ്ന.
രക്തബന്ധം മറന്ന് കുട്ടികളുടെ മാതാവിനോട് അടുപ്പം സ്ഥാപിച്ച ശേഷം രണ്ടാം അച്ഛനായി കൂടെ താമസിച്ചുവന്ന് അതിജീവിതകളെ രണ്ടുവർഷക്കാലത്തിലധികം നിരന്തരം ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയും, നിർബന്ധിച്ച് മദ്യം കുടിപ്പിച്ചും, ദേഹോപദ്രവം ഏൽപ്പിച്ചും, മരണ ഭയപ്പെടുത്തിയും അതിക്രമം പ്രവർത്തിച്ച പ്രതിക്ക് വ്യത്യസ്ത കേസുകളിലായി കഠിനതടവ് ഉൾപ്പെടെ ജീവിതാന്ത്യം വരെ ജയിലിൽ ജീവപര്യന്തം തടവും, 14 ലക്ഷത്തി അമ്പതിനായിരം രൂപ പിഴ ശിക്ഷയും…. രണ്ട് പെൺകുട്ടികളോടും അതിക്രമം നടത്തിയത് സംബന്ധിച്ച് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്ത പ്രകാരം ഇരു കേസുകളിലും വിചാരണ Read More…