ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.വി.ജോയിയുടെ തിരഞ്ഞെടുപ്പ് ഗാനങ്ങൾ പുറത്തിറങ്ങി.
ഇടതുമുന്നണി ആറ്റിങ്ങൽ ലോകസഭ മണ്ഡലം സ്ഥാനാർത്ഥി അഡ്വ.വി ജോയിയുടെ തിരഞ്ഞെടുപ്പ് ഗാനങ്ങൾ പുറത്തിറങ്ങി.
ചിറയിൻകീഴ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തിറക്കിയ ജനനായകൻ എന്ന പേരിലുള്ള ഗാനങ്ങളുടെ പ്രകാശനം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ
നിർവ്വഹിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം, അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ എന്നിവർ രചിച്ച ഗാനങ്ങൾക്ക് സംഗീതം പകർന്നത് പ്രമുഖസംഗീത സംവിധായകൻ പാർത്ഥസാരഥിയാണ്. ബിജു ഗോപാൽ, ഷാജി എം. ധരൻ രാജീവ്, വിദ്യാവിഘ്നേശ്വരൻ എന്നിവരാണ്ഗായകർ.
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ്, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.ടൈറ്റസ്, അഡ്വ.എസ്. ലെനിൻ,
മധു മുല്ലശ്ശേരി,
ആർ.അനിൽ, സ്നാഗപ്പൻ ,അഞ്ചുതെങ്ങ് സുരേന്ദ്രൻ, എസ്.വി. അനിലാൽ, എസ്. സുനിൽകുമാർ , ലെനിൻ, പി.മണികണ്ഠൻ, മധുവേങ്ങോട്, എൻ സായികുമാർ , ആർ രഘുനാഥൻ നായർ , എം. റാഫി തുടങ്ങിയവർ പങ്കെടുത്തു.