Blog

മാല കവർന്നു.

പെട്രോൾ വാങ്ങാൻ കുപ്പി വേണമെന്ന് പറഞ്ഞെത്തി…. 70കാരിയുടെ മാല കവർന്നു

പത്തനംതിട്ട: പെട്രോൾ വാങ്ങാൻ കുപ്പി വേണമെന്ന വ്യാജേന വീട്ടിലെത്തിയ ശേഷം 70കാരിയുടെ മുഖത്ത് മുളകുപൊടി വിതറി സ്വർണമാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. മല്ലപ്പള്ളി വായ്പൂര് സ്വദേശി യൂനിസ് (43) ആണ് കീഴ്‌വായ്പൂർ പൊലീസിന്റെ പിടിയിലായത്.

കീഴ്‌വായ്പൂർ സ്റ്റോർമുക്കിൽ ഏലിയാമ്മയുടെ രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാലയാണ് ഇയാൾ കവർന്നത്. പെട്രോൾ വാങ്ങാനായി കുപ്പി വാങ്ങി തിരികെ നടക്കുകയായിരുന്ന ഏലിയാമ്മയെ പിന്തുടർന്ന പ്രതി മുഖത്ത് മുളകുപൊടി വിതറിയശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

മോഷണത്തിനുശേഷം സമീപത്തെ ബാർബർ ഷോപ്പിൽ കയറിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യൂനിസ് പിടിയിലായത്.

നാല് ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത തീർക്കുന്നതിനായാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *