മാമം,കുരിശ്ശിയോട്ഭഗവതി ക്ഷേത്രത്തിൽസാംസ്ക്കാരിക സമ്മേളനം നടന്നു. മാമം, കുരിശ്ശിയോട് ഭഗവതി ക്ഷേത്രത്തിലെ രേവതി മഹോൽസവത്തോടനുബന്ധിച്ച്സാംസ്ക്കാരികസമ്മേളനം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷനായി.ചടങ്ങിന്റെ ഭാഗമായി അവാർഡ് വിതരണം, ചികിൽസ ധനസഹായ വിതരണം എന്നിവ നടന്നു. വിവിധരംഗങ്ങളിലെ പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി.ഡോക്ടർ.എം.രവീന്ദ്രൻ നായർ മുഖ്യ അതിഥിയായി. ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത്വൈസ് പ്രസിഡന്റ് ആർ.ശ്രീകണ്ഠൻനായർ , കിഴുവിലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻനായർ, സിനിമ സംവിധായകൻ സാജൻ, സീരിയൽ Read More…
ചെങ്ങന്നൂരില്‍ കാറിന് തീയിട്ട സംഭവം: മുളക്കുഴ സ്വദേശി പ്രതി കസ്റ്റഡിയില്‍ ചെങ്ങന്നൂര്‍: കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീടിന്റെ മുറ്റത്ത് കിടന്ന കാറിന് തീയിട്ട സംഭവത്തില്‍ മുളക്കുഴ സ്വദേശി പോലീസ് കസ്റ്റഡിയില്‍. മുളക്കുഴ പൂപ്പങ്കര സ്വദേശി സെലിന് കുമാര്‍ (അനൂപ്-37) ആണ് ചെങ്ങന്നൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ആയത്. പെട്രോള്‍ പമ്പുകളില്‍ നിന്നും കുപ്പിലയില് പെട്രോള്‍ വാങ്ങിയവരെ കുറിച്ച് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. സംഭവം നടന്ന വീട്ടുകാരുമായുള്ള മുന്‍ Read More…
7.65 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: തായ് വാൻ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികളിൽ നിന്ന് ഓൺലൈനായി 7.65 കോടി തട്ടിയെടുത്ത കേസിൽ തായ്വാൻ സ്വദേശികളായ മുഖ്യപ്രതികൾ അറസ്റ്റിൽ. അന്താരാഷ്ട്ര തലത്തിൽ സൈബർ ക്രൈം കുറ്റകൃത്യങ്ങൾ നടത്തുന്ന തായ്വാനിലെ പിങ്ചെൻ സ്വദേശികളായ വാങ് ചുൻ-വെയ് (26), ഷെൻ വെയ്-ഹോ (35) എന്നിവരെയാണ് പിടികൂടിയത്. അന്വേഷണത്തിനിടെ സമാനകേസിൽ അഹമ്മദാബാദ് പോലീസ് അറസ്റ്റ് ചെയ്ത ചില വിദേശികളുമായി ബന്ധപ്പെട്ട് നടത്തിയ നീക്കളാണ് Read More…