Blog

തിരുവനന്തപുരം അജന്ത തിയേറ്റർ ഗ്രൂപ്പിന്റെ “വംശം” ത്തിന് തിരി തെളിഞ്ഞു

തിരുവനന്തപുരം അജന്ത തിയേറ്റർ ഗ്രൂപ്പിന്റെ മൊഴി എന്ന സൂപ്പർ ഹിറ്റ്‌ നാടകത്തിനു ശേഷം… സമിതിയുടെ രണ്ടാമത് നാടകം “വംശം” ത്തിന് ഇന്ന് രാവിലെ 8: 30 ന് ആലിയാട് ക്ഷേത്രത്തിൽ തിരി തെളിഞ്ഞു. പ്രശസ്ത നാടക സിനിമ സീരിയൽ താരം ശിവജി ഗുരുവായൂർ, മുഹാദ് വെമ്പായം സുരേഷ് ദിവാകരൻ, കണ്ണൂർ വസൂട്ടി, ദിലീപ് സിതാര, ഉമേഷ്‌ അനുഗ്രഹ, അഡ്വ: സുധീർ, കടയ് ക്കാവൂർ അജയബോസ് തുടങ്ങിയർ ചടങ്ങിന് സാന്നിധ്യമേകി.

മുഹാദ് വെമ്പായം എഴുതി സുരേഷ് ദിവാകരൻ സംവിധാനം നിർവഹിക്കുന്ന നാടകത്തിൽ കേരളത്തിലെ പ്രശസ്തരായ നടീ നടൻമാർ വേഷമിടുന്നു. മുത്തിപ്പാറ ധന്യ നാടക ഗ്രാമത്തിൽ പരിശീലം ആരംഭിക്കുന്ന നാടകം ജൂൺ ആദ്യവാരം വേദികളിൽ അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *