Blog

നമ്മൾ നാടകക്കാർ തിയേറ്റർ ഗ്രൂപ്പിൻ്റെ കുടുംബ സംഗമം-25 സിനിമ നിർമ്മാതാവ് ദിനേശ് പണിക്കർ ഉത്ഘാടനം ചെയ്തു. ട്രിവാൻഡ്രം ഹോട്ടലിൽ നടന്ന സംഗമത്തിൽ സംഘടനയുടെ പ്രസിഡൻ്റ് തിട്ടമംഗലം ഹരി അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകനായ കെ.ജി.സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. നാടക രചയിതാവ് വി.ആർ.സുരേന്ദ്രൻ ആശംസകൾ നേർന്നു സംസാരിച്ചു.പാങ്ങപ്പാറ വേണു സ്വാഗതവും ജഗതി രാജേന്ദ്രൻ കൃതജ്ഞതയും രേഖപ്പെടുത്തി.ചടങ്ങിൽ കലാകാരന്മാരായ ബിന്ദു സുരേഷ്, ശ്രീകല, ഉമേഷ് അനുഗ്രഹ, അനിൽ.ആർ.തമ്പി എന്നിവരെ ആദരിക്കുകയും വിവിധ പരീക്ഷകളിൽ വിജയിച്ചവർക്ക് ഉപഹാരങ്ങളും നൽകി. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *