Blog

മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് 17 വയസ്സുള്ള മീനാക്ഷിയെ പിതാവ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നു…

മീനാക്ഷിയെ ശുശ്രൂഷിക്കാനും കൂട്ടിരിക്കാനും 15 വയസുള്ള അനിയത്തി നീതുവും ഹോസ്പിറ്റലിൽ എത്തുന്നു…

മൂത്ത പെൺകുട്ടി മീനാക്ഷി ചികിത്സയിൽ ഇരിക്കത്തന്നെ ഇളയ കുട്ടി നീതുവും രോഗ ലക്ഷണങ്ങൾ കാണിക്കുകയും ശർദ്ദിക്കുകയും ഹോസ്പിറ്റലിൽ തളർന്നുവീഴുകയും ചെയ്യുന്നു…

രണ്ടാമത്തെ ദിവസം 17 വയസ്സുള്ള മൂത്ത പെൺകുട്ടി മരിക്കുന്നു. മൂന്നാമത്തെ ദിവസം 15 വയസ്സുള്ള രണ്ടാമത്തെ പെൺകുട്ടിയും മരിക്കുന്നു…

ഇരുവരുടെയും ശവസംസ്കാരം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഇളയ മകനായ അമ്പാടിയും കുഴഞ്ഞു വീഴുന്നു….

ഉടൻതന്നെ ഇളയ മകനെയും മെഡിക്കൽ കോളേജിൽ എത്തിക്കുന്നു…

രണ്ടാമത്തേ ദിവസവും ഇളയ ആൺകുട്ടിയുടെ നിലയിൽ മാറ്റമില്ലാത്തതിനാൽ തന്റെ മകനെ എങ്കിലും തനിക്ക് രക്ഷിച്ചെടുക്കണം എന്ന ചിന്തയിൽ പിതാവ് കുട്ടിയെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് മാറ്റുന്നു…

ആശുപത്രിയിലെ ഭീമമായ ചിലവ് വഹിക്കാൻ കഴിയാതെ പാവപ്പെട്ടവനായ ആ പിതാവ് ആശുപത്രിയുടെ മുന്നിൽ നിന്നും പൊട്ടിക്കരയുന്നു….

ലോകം അറിയുന്നു…
ചാനലുകൾ അറിയുന്നു…

സംഭവമറിഞ്ഞ് പിസി വിഷ്ണുനാഥ് എംഎൽഎ ആശുപത്രിയിൽ എത്തുന്നു…
ചികിത്സാ ചിലവ് മുഴുവനും വഹിക്കാം എന്ന് ഹോസ്പിറ്റലിനെ അറിയിക്കുന്നു…
കുട്ടിയുടെ ജീവൻ രക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു…

കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല…

നമ്മുടെ കേരളത്തിലാണ്…
രണ്ടുദിവസം മുമ്പ് നടന്ന സംഭവമാണ്…

മെഡിക്കൽ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ല എന്ന രണ്ടു വരിയിൽ അവർ കൈകഴുകി …..
കൂടുതലൊന്നും അവർ പറയാനും തയ്യാറല്ല…

ഇപ്പോൾ ചികിത്സയിലിരിക്കുന്ന മൂന്നാമത്തെ കുട്ടിയുടെ ചികിത്സാ ചെലവ് എങ്കിലും വഹിക്കുമോ എന്നുള്ള ചോദ്യത്തിന് മുമ്പിലും നമ്മുടെ ആരോഗ്യവകുപ്പ് മൗനം പാലിച്ചു…

ഇന്നലെയും ഇന്നുമായി മക്കളായ രണ്ടു പെൺകുട്ടികളെ സ്വന്തം പറമ്പിൽ നിങ്ങൾ അടക്കം ചെയ്തിട്ടുണ്ടോ……❓

ആ സമയത്ത് തന്നെ അവസാന തരിയായ ഏക മകൻ മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ കിടക്കുന്ന അവസ്ഥ നിങ്ങൾക്ക് വന്നിട്ടുണ്ടോ … ❓

നിർധനനായ ഒരു പിതാവ് വാവിട്ട് നിലവിളിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ…❓

ഇത്രയും ഉത്തരവാദിത്തമില്ലാത്ത, കഴിവില്ലാത്ത , അധ:പതിച്ച ആരോഗ്യ സംവിധാനങ്ങളാണോ നമ്മുടെ കേരളത്തിലേത് എന്ന് നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടോ…❓.

Leave a Reply

Your email address will not be published. Required fields are marked *