മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചില് സംഘർഷം. യൂത്ത് കോണ്ഗ്രസ് വൈ. പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി. നാല് പോലീസുകാരാണ് ഓടിച്ചിട്ടു തല്ലിയത്. ആക്രമണത്തില് അബിൻ വർക്കിയുടെ തലയ്ക്ക് പരിക്കേറ്റു. പരിക്ക് വകവെക്കാതെയും പ്രതിഷേധത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ് അബിൻ വർക്കി. അതിനിടെ, അബിൻ വർക്കിയേയും രാഹുല് മാങ്കൂട്ടത്തിനെയും പൊലീസ് ബസ്സില് കയറ്റിയെങ്കിലും ബസ്സില് നിന്നിറങ്ങുകയായിരുന്നു. അബിൻ വർക്കിയെ കൂടാതെ മറ്റു പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. കൈയൊടിഞ്ഞ 2 പ്രവർത്തകരെ ആംബുലൻസില് കൊണ്ടുപോയി.
കൊല്ലം . സ്വന്തം ബൂത്തിൽ മുകേഷ് മൂന്നാം സ്ഥാനത്ത് പോയി. കൊല്ലം പാര്ലമെന്റ് നിയോജകമണ്ഡലത്തില് സിപിഎം പ്രതിനിധിയായി ഇടതുമുന്നണിസ്ഥാനാര്ഥി ആയ എം മുകേഷ് എംഎല്എക്ക് സ്വന്തംബൂത്തില് ലീഡ് കിട്ടിയില്ല. പട്ടത്താനം എസ് എൻ ഡി പി സ്കൂളിലെ അൻപതാം നമ്പർ ബൂത്തിൽ മുകേഷ് മൂന്നാം സ്ഥാനത്ത് പോയി. എൻ കെ പ്രേമചന്ദ്രൻ – 427, കൃഷ്ണ കുമാർ ജി 275, എം. മുകേഷ് 181 എന്നിങ്ങനെയാണ് ഇവിടെ ഇവര്ക്ക് കിട്ടിയ വോട്ടുകള്.
മതിയായ രേഖകളില്ലാതെ ബൈക്കിന്റെ രഹസ്യഅറയില് ഒളിപ്പിച്ച് കടത്തിയ 50 ലക്ഷത്തോളം രൂപ മണ്ണാർക്കാട് പോലീസ് പിടികൂടി. ചെർപ്പുളശ്ശേരി തൂത ഒറ്റയത്ത് വീട്ടില് ഷജീറില്(35)നിന്നാണ് പണം കണ്ടെടുത്തത്. ചൊവ്വാഴ്ച രാവിലെ ആനമൂളിയില്വെച്ചാണ് സംഭവം. അട്ടപ്പാടി ചുരത്തിന് താഴെ ആനമൂളി ഭാഗത്തു നടത്തിയ പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലഭാഗങ്ങളിലും നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് മണ്ണാർക്കാട് പോലീസും പരിശോധനയിലേർപ്പെട്ടത്. ഇതിനിടെ കോയമ്ബത്തൂർ ഭാഗത്തുനിന്നും അട്ടപ്പാടിവഴി ബൈക്കില് വരികയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് രേഖകളില്ലാത്ത പണം കണ്ടെത്തിയത്. ബൈക്കിന്റെ Read More…