Blog

വലിച്ചെറിയുന്ന കടലാസിൽ നിന്നും വായിക്കാനൊരു പുസ്തകത്തിനായി കുട്ടികൾ

കല്ലമ്പലം:വലിച്ചെറിയുന്ന കടലാസിൽ നിന്നും വായിക്കാനൊരു പുസ്തകം എന്ന ആശയവുമായി
ഡീസന്റ്മുക്ക് കെ.സി.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ. വീടുകളിലും പരിസരങ്ങളിലും ഉപയോഗശൂന്യമായി ഉപേക്ഷിക്കുന്ന കടലാസുകൾ ശേഖരിച്ച് അവ വിറ്റു കിട്ടുന്ന പണം കൊണ്ട് ഓരോ മാസവും രണ്ട് പുതിയ പുസ്തകം വാങ്ങുക എന്നതാണ് ഇവരുടെ ലക്ഷ്യം ഇതിനായി വീട്ടിലും സ്കൂൾ പരിസരങ്ങളിലും രക്ഷിതാക്കളുടെ സഹായത്തോടെ ഈ സന്ദേശം എത്തിക്കും.
വായന ദിനത്തിൽ പദ്ധതിയുടെ ഉദ്ഘാടനം കവി രാധാകൃഷ്ണൻ കുന്നുംപുറം നിർവ്വഹിച്ചു.
കുട്ടികളിൽ നിന്നും ശേഖരിച്ച മാസികകളും കടലാസുകളും സ്കൂൾ മാനേജർ തോട്ടക്കാട് ശശി ഏറ്റു വാങ്ങി. പുസ്തകങ്ങൾ വാങ്ങുന്നതിനും കുട്ടികളുടെ ഇത്തരം പ്രവർത്തങ്ങൾക്കും എല്ലാസഹായങ്ങളും നൽകുമെന്നദ്ദേഹം പറഞ്ഞു.
പി. ടി. എ പ്രസിഡന്റ്‌ ജി. വിജിൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ടി. വി. ജയശ്രീ സ്വാഗതം പറഞ്ഞു.അധ്യാപകനായ ഐ. ഇർഫാൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *