നടൻ കൊച്ചപ്രേമൻ പുരസ്ക്കാരത്തിന് രാധാകൃഷ്ണൻ കുന്നുംപുറം അർഹനായി. നടൻ കൊച്ചുപ്രേമൻ സൗഹൃദ സമിതി ഏർപ്പെടുത്തിയ പുരസ്ക്കാരം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുത്തിന് സമ്മാനിക്കും. അന്തരിച്ച പ്രമുഖ ചലച്ചിത്ര, നാടക നടൻ കൊച്ചുപ്രേമന്റെ സ്മരണക്കായി കൊച്ചുപ്രേമൻ സ്മാരക സൗഹൃദസമിതിയാണ് പുരസ്കാരം നൽകുന്നത്.പ്രൊഫഷണൽ നാടക ഗാനരചനയിൽ കാൽ നൂറ്റാണ്ട് കാലമായി നടത്തുന്ന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് രാധാകൃഷ്ണൻ കുന്നുംപുറത്തിന് പുരസ്ക്കാരം നൽകുന്നതെന്ന് ജൂറി കൺവീനർ, ഡോക്ടർ എസ്.ഹരികൃഷ്ണൻ,സമിതി രക്ഷാധികാരി നടി ഗിരിജപ്രേമൻ, പ്രസിഡന്റ് അഭിഷേക്, ബി, സെക്രട്ടറി അനി.പി, എന്നിവർ അറിയിച്ചു.ഏപ്രിൽ Read More…
കൊച്ചി: കളമശ്ശേരിയിൽ ജുഡീഷ്യല് സിറ്റി സ്ഥാപിക്കാൻ ഇന്നുചേർന്ന മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകിയായി മന്ത്രി പി. രാജീവ്. എച്ച്. എം.ടി യുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം . പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2023 ലെ മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് വാർഷികയോഗത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിസഭാ തീരുമാനം. ഇതിന്റെ ഭാഗമായി ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് Read More…
തൃശൂര്: ഇരിങ്ങാലക്കുടയില് മുത്തച്ഛനെ കൊച്ചുമകന് വെട്ടിപ്പരിക്കേല്പ്പിച്ചു. ഏടക്കുളം കോമ്പാത്ത് വീട്ടില് കേശവനാണ് വെട്ടേറ്റത്. ചെറുമകന് ശ്രീകുമാറാണ് കേശവനെ വെട്ടിപ്പരിക്കേല്പ്പിച്ചത്. വീട്ടിലെ വളര്ത്തുപൂച്ചയെ കാണാത്തതിന്റെ പേരിലാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. കൈയ്ക്കും കാലിനും തലയ്ക്കും വെട്ടേറ്റ കേശവനെ തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. വളര്ത്തുപൂച്ചയെ വീട്ടില് കാണാത്തതിനെ തുടര്ന്ന് ഉണ്ടായ തര്ക്കമാണ് പിന്നീട് ആക്രമണത്തില് കലാശിച്ചതെന്നും പൊലീസ് പറയുന്നു. കത്തി ഉപയോഗിച്ചാണ് യുവാവ് ആക്രമിച്ചത്.സാരമായി പരിക്കേറ്റ കേശവനെ ശ്രീകുമാര് തന്നെയാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. Read More…