പതാരത്ത് വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം ശൂരനാട് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി പതാരം ദിലീപ് അന്തരിച്ചു
ശാസ്താംകോട്ട:വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം ശൂരനാട് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി മരിച്ചു ശൂരനാട് തെക്ക് പതാരം പുളിക്കമുക്കിന് തെക്കുവശം മലമേൽ വീട്ടിൽ വിശ്വനാഥ കുറുപ്പിൻ്റെ മകൻ വി.ദിലീപ് (42) ആണ് മരിച്ചത്.കഴിഞ്ഞ തിരുവോണ ദിവസം പതാരം ശാന്തിനികേതൻ സ്കൂളിന് സമീപം വച്ച് ദിലീപ് സഞ്ചരിച്ചിരുന്ന ബൈക്കും എതിർദിശയിൽ നിന്നെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ദിലിപിനെ ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 ഓടെയാണ് മരണം സംഭവിച്ചത്.പതാരം പാസ് സെക്രട്ടറി,ശൂരനാട് ഫാർമേഴ്സ്’ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ,സിപിഎം സോഷ്യൽ മീഡിയ വർക്കർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നപടികൾ പൂർത്തിയാക്കിയ ശേഷം വൈകിട്ടോടെ സിപിഎം ശൂരനാട് ഏരിയാ കമ്മിറ്റി ഓഫീസിലടക്കം മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.


