Blog

സുനിൽ വെഞ്ഞാറമൂടിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്ക്കാരം .

തിരുവനന്തപുരം: ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്ക്കാരത്തിന് സുനിൽ വെഞ്ഞാറമൂട് അർഹനായി. കലാ-സാഹിത്യ-സാംസ്ക്കാരിക രംഗത്തെ പ്രവർത്തന മികവിനാണ് പുരസ്ക്കാരം. മുപ്പതിലേറെ വർഷമായി പത്രദൃശ്യ ശ്രാവ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന സുനിൽ വെഞ്ഞാറമൂട് തിരുവനന്തപുരം വെഞ്ഞാറമൂട് ചെമ്പൂര് സ്വദേശിയാണ്. ഒട്ടേറെ പുതുമകളുള്ള ഓക്സിജൻ കവിതാസമാഹാരത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഗ്രാൻ്റ് മാസ്റ്റർ ബഹുമതി എന്നിവയും നേടിയിട്ടുണ്ട്. തിരുവനന്തപുരം വഴുതയ്ക്കാട് അമൃത ടെലിവിഷനിൽ പ്രോഗ്രാം വിഭാഗം സീനിയർ ക്വാളിറ്റി കൺട്രോളർ ആയി പ്രവർത്തിച്ചു വരുന്നു.

കേന്ദ്ര ആസൂത്രണ കമ്മീഷൻ്റെ ശുപാർശ പ്രകാരം 1952 ൽ പാർലമെൻ്റിൻ്റെ സമ്പൂർണ്ണ അംഗീകാരത്തോടുകൂടി രൂപീകരിച്ച ദേശീയ വികസന ഏജൻസിയാണ് ഭാരത് സേവക് സമാജ് അഥവാ BSS. ഒക്ടോബർ 13 ന് തിരുവനന്തപുരം കവടിയാർ സദ്ഭാവനാ ഭവൻ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ഓൾ ഇന്ത്യ ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രൻ പുരസ്ക്കാരം സമർപ്പിക്കുമെന്ന് ന്യൂഡൽഹി ഭാരത് സേവക് സമാജ് ഡയറക്ടർ ജനറൽ മഞ്ജു ശ്രീകണ്ഠൻ, ജോയിൻ്റ് ഡയറക്ടർ സിന്ധു മധു എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *