വാമനപുരം നദിയിൽ വീണ16കാരൻ മരിച്ചു.
തിരുവനന്തപുര പേട്ട സ്വദേശി അർജുനാണ് മരിച്ചത്.
അർജുൻ ഉൾപ്പെട്ട 15 അംഗസംഘം ആറ്റിങ്ങൽ ഇളമ്പയിലെ ഒരു വീട്ടിലെത്തിയിരുന്നു
ഇതിനുശേഷം ശിവക്ഷേത്ര കടവിൽ കുളിക്കാൻ ഇറങ്ങവെയാണ് അപകടം.
പേട്ടയിലെ സ്വകാര്യ പണമനപാട് സ്ഥാപനത്തിലെ ജീവനക്കാരാരും ബന്ധുക്കളും അടങ്ങുന്ന സംഘമാണ് ഉച്ചയോടെ ഇളമ്പയിൽ എത്തിയത്.
സംഘത്തിൽ ഉണ്ടായിരുന്ന മൂന്ന് സ്ത്രീകൾ വെള്ളത്തിൽ വീണ കണ്ട് ഇവരെ രക്ഷപ്പെടുത്താൻ എത്തിയ അർജുനാണ് മരണമടഞ്ഞത് .
ആറ്റിങ്ങൽ ഫയർഫോഴ്സ് സംഘം എത്തി അർജുനെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
