Blog

മരിച്ചനിലയിൽ

ഇടുക്കിയില്‍ പോക്സോ കേസിലെ അതിജീവിതയായ 17കാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് ഇന്ന് രാവിലെയോടെ ആണ് പതിനേഴുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ ആണ് മൃതദേഹം കണ്ടത്.പോക്സോ കേസ് അതിജീവിതയാണ് പെണ്‍കുട്ടി.

സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

വീട്ടിലുള്ളവര്‍ രാവിലെ ജോലിക്ക് പോയതായിരുന്നു. പെണ്‍കുട്ടി കിടന്നുറങ്ങുകയായിരുന്നു. രാവിലെ 11ഓടെ പെണ്‍കുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ കട്ടിലിലാണ് മൃതദേഹം കിടക്കുന്നത്.ഫൊറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും.

കട്ടപ്പന പൊലീസാണ് കേസ് അന്വേഷിക്കുന്നത്. രണ്ടു വർഷം മുമ്ബുള്ള പോക്സോ കേസിലെ ഇരയാണ്. കേസിലെ പ്രതികളെ അന്ന് അറസ്റ്റു ചെയ്തിരുന്നു.ഈ കേസുമായി പെണ്‍കുട്ടിയുടെ മരണത്തിന് ബന്ധമുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *