പ്രഭാത നടത്തത്തിനിടെ മുന്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ വി ജോസഫ് ഐ പി എസ് (റിട്ട.) കുഴഞ്ഞ് വീണ് മരിച്ചു. ഇന്ന് രാവിലെ അറക്കുളം സെന്റ് ജോസഫ് കോളജിന് മുന്നില്‍ വച്ചായിരുന്നു സംഭവം. കുഴഞ്ഞ് വീഴുന്നത് കണ്ട് കോളജ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തി അദ്ദേഹത്തെ മൂലമറ്റം ബിഷപ്പ് വയലില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തിരുവന്തപുരം:സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ ജൂൺ നാലിന് സമ്പൂർണ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഒന്നാം തിയതിയും നാലാം തിയതിയും കേരളത്തിൽ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും കേരളത്തിൽ രണ്ട് ദിവസം മദ്യ നിരോധനമുണ്ടായിരുന്നു. ഒന്നാം തിയതി സ്ഥിരം ഡ്രൈ ഡേ ആയതിനാലും നാലാം തിയതി ലോക് സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആയതിനാലുമാണ് സമ്പൂർണ മദ്യ നിരോധനമുള്ളത്. ഈ രണ്ട് ദിവസവും സംസ്ഥാനത്തെ മുഴുവൻ മദ്യ വിൽപ്പനശാലകളും അടഞ്ഞുകിടക്കും. Read More…
നമ്മൾ നാടകക്കാർ തിയേറ്റർ ഗ്രൂപ്പിൻ്റെ മൂന്നാമത് കുടുംബസംഗമം തിരുവനന്തപുരം ട്രിവാൻഡ്രം ഹോട്ടൽ ആഡിറ്റോറിയത്തിൽ ആകാശവാണി സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ മുഖത്തല ഉത്ഘാടനം ചെയ്തു.സംഘടനയുടെ പ്രസിഡൻ്റ് തിട്ടമംഗലം ഹരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമാതാരം ഉമാനായർ, നാടക സംവിധായകനും അഭിനേതാവുമായ വക്കം ഷക്കീർ, നാടക-സീരിയൽ താരം ശ്രീകല എന്നിവർ ആശംസകൾ നേർന്നു. അംഗങ്ങളായ ശ്രീകുമാർ, കുറവിലങ്ങാട് സുരേന്ദ്രൻ, പാങ്ങപ്പാറ വേണു എന്നിവരെ ആദരിച്ചു.ഉദയൻ കലാനികേതൻ സ്വാഗതവും ജഗതി രാജേന്ദ്രൻ കൃതജ്ഞതയും രേഖപ്പെടുത്തി. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മറ്റ് Read More…