Blog

കേരളവും തമിഴ്‌നാടുമല്ല; രാഹുൽ കർണാടകത്തിലേക്ക് കടന്നു; കാർ കണ്ടെത്തി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കർണാടകത്തിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇന്നലെ രാവിലെയോടെ രാഹുൽ തമിഴ്നാട് – കർണാടക അതിർത്തിയായ ബാഗലൂരിൽ എത്തിയെന്നാണ് വിവരം ലഭിച്ചത്. പൊലീസ് സംഘം എത്തിയപ്പോഴേക്ക് ബാഗലൂരിൽ നിന്ന് രാഹുല്‍ കടന്നുകളഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് രാഹുൽ കർണാടകത്തിലേക്ക് കടന്നത്. ബാഗലൂരില്‍ വെച്ച് വന്ന കാര്‍ കണ്ടെത്തി. ആ കാർ അവിടെ ഉപേക്ഷിച്ച് മറ്റൊരു കാറിലാണ് രാഹുൽ ബാഗലൂരിൽ നിന്ന് മുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ആൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *