റിപ്പോർട്ട്:ഉദയൻ കലാനികേതൻ ആറ്റിങ്ങൽ: ബൈപ്പാസിലെ താൽക്കാലിക റോഡിൽ സ്ലാബുകൾ അപകടാവസ്ഥയിൽ മഴക്കാലം എത്തുന്നതോടെ റോഡുകളുടെ ദയനീയാവസ്ഥ പല അപകടങ്ങൾക്കും കാരണമാകുന്നു.ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ബൈപ്പാസ് നിർമ്മാണം നടക്കുന്ന താൽക്കാലിക റോഡിൽ അപകടകരമായ വിധത്തിൽ സ്ലാബ്കൾ ഇളകി കിടക്കുന്നു. അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടും ബന്ധപ്പെട്ടവർ ഇതുവരെ മേൽ നടപടികൾ ഒന്നു സ്വീകരിച്ചിട്ടില്ല. താൽക്കാലിക റോഡിന്റെ വശത്തായി റോഡിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള സ്ലാബുകൾ റോഡുമായി ചേർന്നു കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും കുഴിയിലേക്ക് തെന്നിവീഴാനിടയാകും.വീതികുറഞ്ഞ റോഡിൽ അപ്രതീക്ഷിതമായി ഒരു ചക്രവാഹനങ്ങളോ മറ്റു Read More…
അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വിജയോത്സവം. അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു . കഴിഞ്ഞ വർഷങ്ങളിൽ പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. എസ്എസ്എൽസി പരീക്ഷകളിലും എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് പരീക്ഷകളിലും കലോത്സവം, കായികമേള, ശാസ്തമേള തുടങ്ങിയവയിലും മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ജി.ആർ. ജിബി അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബിക പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ Read More…
കഴക്കൂട്ടം ചന്തവിളയിൽ വെച്ച് പോത്തൻകോട് പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് എംഡിഎംഎ പിടികൂടിയത്തിരുവനന്തപുരം/കോട്ടയം: കഴക്കൂട്ടത്ത് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. നെയ്യാർ ഡാം സ്വദേശി ദീപക്, കള്ളിക്കാട് സ്വദേശി അച്ചു എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 14 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കഴക്കൂട്ടം ചന്തവിളയിൽ വെച്ച് പോത്തൻകോട് പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് എംഡിഎംഎ പിടികൂടിയത്.