Blog

സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; ജീവനൊടുക്കിയത് മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിയയാൾ

ഇടവരമ്പിലെ അമ്പാട്ട് ഏലിയാസ്(62) ആണ് ജീവനൊടുക്കിയത്.

സാമ്പത്തിക ബാധ്യതയെതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് സൂചന. 

ജില്ലയിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയിരുന്നു.

കഴിഞ്ഞ ദിവസം കൃഷിയിടത്തില്‍ കീടനാശിനി ഉള്ളില്‍ചെന്ന് അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. 

പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്തിരുന്ന ഏലിയാസിന് കാര്‍ഷിക വിളകള്‍ക്ക് വില കിട്ടാത്തത് അടക്കമുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി നാട്ടുകാരും ബന്ധുക്കളും പറയുന്നു.

സര്‍ക്കാര്‍ ആനുകൂല്യം പോലും സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന് ഏലിയാസ് നേരത്തെ പരാതിപ്പെട്ടിരുന്നു.
ധനസഹായത്തിനായി കുറച്ചുനാളുകളായി ഓഫിസുകള്‍ കയറിയിറങ്ങുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *