മീഡിയയിൽ കോടിക്കണക്കിന് ആരാധകരുള്ള ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു. തന്റെ പുതിയ നായക്കുട്ടിക്ക് അനുയോജ്യമായ ഒരു പേര് നിർദ്ദേശിക്കാൻ ഫോളോവേഴ്‌സിനോട് ആവശ്യപ്പെട്ട ശൈഖ് ഹംദാന്റെ പോസ്റ്റിന് വമ്പൻ പ്രതികരണമാണ് ലഭിച്ചത്. തന്റെ 1.74 കോടി ഫോളോവേഴ്‌സിനോടായി വെളുത്ത നായക്കുട്ടിയുടെ ചിത്രം പങ്കുവെച്ച് “ഇവന് നമ്മൾ എന്ത് പേരിടണം?” എന്ന ലളിതമായ ചോദ്യമാണ് അദ്ദേഹം ചോദിച്ചത്. ആരാധകർ അയച്ച ആയിരക്കണക്കിന് നിർദ്ദേശങ്ങളിൽ നിന്ന് ഒടുവിൽ ‘പ്ലൂട്ടോ’ (Pluto) എന്ന പേര് അദ്ദേഹം തിരഞ്ഞെടുത്തു. സ്നോ, കാസ്‌പർ, പേൾ, ലിയോ, സ്യൂസ് തുടങ്ങി വൈവിധ്യമാർന്ന ഒട്ടേറെ പേരുകൾ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആരാധകർ പങ്കുവെച്ചിരുന്നു.തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ പോലും പൊതുജനങ്ങളെ പങ്കാളികളാക്കുന്ന ശൈഖ് ഹംദാന്റെ രീതിയെ ആരാധകർ പ്രശംസിച്ചു. മൃഗങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുതൽ നേരത്തെയും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. 2022-ൽ വെടിയേറ്റ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഒരു തെരുവുനായയെ ദത്തെടുത്ത് ‘ഗ്രേസ്’ എന്ന് പേരിട്ട് അദ്ദേഹം സംരക്ഷിച്ചിരുന്നു. കുതിരകൾ, ഒട്ടകങ്ങൾ, പക്ഷികൾ തുടങ്ങി വിവിധ മൃഗങ്ങൾക്കൊപ്പമുള്ള തന്റെ വിശേഷങ്ങൾ അദ്ദേഹം നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. പുതിയ അതിഥിയായ ‘പ്ലൂട്ടോ’യുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ ശൈഖ് ഹംദാന്റെ സൈബർ ലോകത്തെ ആരാധകർ.


