Blog

ശാസ്താംകോട്ട:ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ
പെൺകുട്ടിക്ക് ആളുമാറി പേവിഷ വാക്സിൻ എടുത്ത സംഭവത്തിൽ നഴ്സിനെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ സാധ്യത.എച്ച്എംസി വഴി കരാർ അടിസ്ഥാനത്തിൽ നിയമിച്ച നഴ്സാണ് ഗുരുതര കൃത്യവിലോപം കാട്ടിയത്.

സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് നഴ്സിനെതിരെയും നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്.സസ്പെൻഷൻ നടപടിയാകും ഇവർക്കെതിരെ സ്വീകരിക്കുക എന്നാണ് അറിയുന്നത്.മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാൻ ഇരുവർക്കും ഡിഎംഒയും ബ്ലോക്ക് പഞ്ചായത്ത് അധികൃതരും നിർദ്ദേശം നൽകിയിട്ടുണ്ട്.വിശദീകരണം ലഭിച്ച ശേഷം എച്ച്എംസി ചേർന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി രജ്ഞിത്ത് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *