പിരപ്പൻകോട് വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു
വെഞ്ഞാറമൂട് പിരപ്പൻകോട് ടോറസ് ലോറി ബൈക്കിനും കാറിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു .
ബൈക്ക് യാത്രികരായിരുന്ന വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ( 20) കാട്ടാക്കട സ്വദേശി ജൂലി ഇഗ്നേഷ്യസ് (20) എന്നിവരാണ് മരിച്ചത് .
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത് പാറ കയറ്റി വന്ന ടോറസ് ലോറി കാറിനും ബൈക്കിലും മുകളിലൂടെ മറയുകയായിരുന്നു . കാർ യാത്രക്കാരായ മലപ്പുറം സ്വദേശികളായ രണ്ടുപേരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ..


