കടയ്ക്കാവൂർ എസ് എസ് നടനസഭയുടെ 79 എന്ന നാടകത്തിന് തിരിതെളിഞ്ഞു. പ്രവാസിയും നാടക കൃത്തുമായ കടയ്ക്കാവൂർ അജയബോസ് നിർമ്മിക്കുന്ന ഈ നാടകം മലയാളത്തിന്റെ സൂപ്പർഹിറ്റ് കൂട്ടുകെട്ടായാ മുഹാദ് വെമ്പായം -സുരേഷ് ദിവാകരൻ ആണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ആറ്റിങ്ങൽ: കടയ്ക്കാവൂർ എസ്.എസ് നടനസഭയുടെ എഴുപത്തിഒൻപത് എന്ന നാടകത്തിന്റെപൂജാകർമ്മം പേരേറ്റിൽ ഭഗവതിപുരം ഭദ്രാദേവീക്ഷേത്രത്തിൽ നടന്നു. നാടകകൃത്ത് കടയ്ക്കാവൂർ അജയബോസ് ഭദ്രദീപംതെളിച്ചു. നാടക രചയിതാവ് മുഹാദ് വെമ്പായം,സംവിധായകൻസുരേഷ് ദിവാകർ,നടൻ തോമ്പിൽ രാജശേഖരൻ,കൃഷ്ണകുമാർ പള്ളിപ്പുറം,ഡോ.എം.ജയരാജ്, ബി.കെ.സൈജുരാജ്, വക്കംബോബൻ,അനിൽ ആർ.തമ്പി,വക്കം സുധി, മകം Read More…
പാസ്പോർട്ടിന്റെ രൂപത്തിലാക്കി സ്വർണ്ണക്കടത്ത്; പിടികൂടിയത് 87 ലക്ഷത്തിന്റെ സ്വർണ്ണം. കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. കാസർകോട് പടന്ന സ്വദേശി കൊവ്വൽ വീട്ടിൽ പ്രതീശനിൽ നിന്നാണ് 1223 ഗ്രാം സ്വർണ്ണം പിടിച്ചത്. ഇതിന് 87,32,220 രൂപ വിലവരും. സ്വർണ്ണമിശ്രിതം പോളിത്തീൻ കവറിൽ പാസ്പോർട്ടിന്റെ ആകൃതിയിലാക്കി ഇയാൾ ധരിച്ച പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു.സ്വർണ്ണം കടത്തുന്നതിന് നൂതന വഴികൾ തേടുകയാണ് സ്വർണക്കടത്ത് സംഘങ്ങൾ. പാസ്പോർട്ടിന്റെ രൂപത്തിലാക്കിയ സ്വർണ്ണമാണ് ശനിയാഴ്ച ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് പിടിച്ചത്. ചോക്ളേറ്റ് കവറിന്റെ Read More…
കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതിയെ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തിച്ചു. ലോറി ഡ്രൈവറാണ് പ്രതി. എന്നാല്‍ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മധുരയില്‍ നിന്നും പിടിയിലായ പ്രതിയെ ഞായറാഴ്ച വൈകിട്ട് കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. മോഷണം നടത്താനാണ് പ്രതി ഹോസ്റ്റലില്‍ കയറിയതെന്നാണ് വിവരം. ഹോസ്റ്റല്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്ന യുവതി ഉറങ്ങുമ്പോഴായിരുന്നു അതിക്രമം.യുവതി ഞെട്ടി ഉണര്‍ന്ന് ബഹളം വെച്ചതോടെ പ്രതി ഓടി Read More…