Blog

നാവായിക്കുളത്ത് 11 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ
നാവായിക്കുളം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി വിനായകൻ(11) ആണ് മരണപ്പെട്ടത്.


നാവായിക്കുളം വെട്ടിയറ ചരുവിള പുത്തൻ വീട്ടിൽ ഓട്ടോ ഡ്രൈവറായ അശോകൻ ശാന്തി ദമ്പതികളുടെ ഏക മകനാണ് ബാലു എന്ന് വിളിപ്പേരുള്ള വിനായകൻ.
ഇന്ന് രാവിലെ 10 മണിയോടെ നിർമ്മാണത്തിലിരിക്കുന്ന പുതിയ വീടിന്റെ മുറിക്കുള്ളിൽ കുട്ടി തൂങ്ങി നിൽക്കുന്നത് മാതാവാണ് കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് കുട്ടിയെ പാരിപ്പളളി ഗവ. മെഡിക്കൽ കോളേജിൽ എത്തിക്കുകയും കുട്ടി ഗുരുതരാവസ്ഥയിലായതിനാൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തുവെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ബന്ധുവിന്റെ കുഞിന് വേണ്ടി റൂമിനുള്ളിൽ തൊട്ടിൽ കെട്ടിയിരുന്ന കയറിലാണ് വിനായകനെ തൂങ്ങിയ നിലയിൽ കണ്ടത്. കുട്ടി കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ പറ്റിയ അത്യാഹിതമാണോയെന്നും ബന്ധുക്കൾ സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *