ഡോക്ടര്‍ ചുമ്മാ നോക്കി നിന്നു, തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ..
ചിറയിൻകീഴില്‍ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി കുട്ടിയുടെ അച്ഛൻ.
ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുട്ടിയെ ഒന്ന് തൊട്ടുപോലും നോക്കിയില്ലെന്നും ശ്വാസമെടുക്കാൻ പറ്റുന്നില്ലെന്ന് മകൻ പറഞ്ഞിട്ടുപോലും ഒരു പ്രതിവിധിയും ചെയ്തില്ലെന്നും അച്ഛൻ ദിലീപ് പറഞ്ഞു.
അഴൂർ മൂലേല്‍ വീട്ടില്‍ ദിലീപ് അനു ദമ്പതികളുടെ മൂത്ത മകൻ ദിക്ഷലാണ് ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിയേറ്റ് മരിച്ചത്. ‘ഞങ്ങള്‍ പാമ്പിനെ കണ്ടില്ലായിരുന്നു. പാമ്പ് കടിച്ചതാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ സാധിച്ചില്ല. അവിടെയുണ്ടായിരുന്ന നഴ്സ് മാത്രമാണ് കുട്ടിയെ തൊട്ടെങ്കിലും നോക്കിയത്. ഡോക്ടർ ചുമ്മാ നോക്കിനില്‍ക്കുകയായിരുന്നു.

ശ്വാസമെടുക്കാൻ പറ്റുന്നില്ലെന്ന് മകൻ പറഞ്ഞിട്ടുപോലും ഒരു പ്രതിവിധിയും അവർ ചെയ്തില്ല. പത്ത് മിനിറ്റോളം അവിടെ ചെലവഴിച്ചു. ഉടൻ തന്നെ ആംബുലൻസില്‍ കയറ്റിവിടാൻ പറയുകായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് തന്നെ അനക്കമില്ലായിരുന്നു’- ദിലീപ് പറഞ്ഞു.

