Blog

മഹാകവി കുമാരനാശാന്റെ ജന്മ ഗൃഹം നിലനിന്നിരുന്ന കായിക്കരയിലെ തൊമ്മൻ വിളാകം തറവാട്, പലവിധ കാരണങ്ങളാൽ അന്യാധീനപ്പെട്ടുകിടക്കുന്ന വിവരം ഇതിനോടകം നമുക്കറിയാവുന്നതാണല്ലോ. ഈ ഭൂമിയുടെ ഉടമസ്ഥാവകാശത്തെചൊല്ലിയുള്ള നിലവിലെ വിവാദങ്ങളും നിർമ്മാണ പ്രവർത്തികളും പൊതു സമൂഹത്തിൽ ചർച്ചയാകുന്ന ഈ സാഹചര്യത്തിൽ. ആശാൻ പിറന്നുവീണ തറവാട് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നിജസ്ഥിതി കണ്ടെത്തേണ്ടത് ആശാൻ സ്നേഹികളുടേയും, കലാ സാംസ്കാരിക – സാഹിത്യ – സാമൂഹ്യ പ്രവർത്തകരുടേയും കടമയാണ്. ആയതിനാൽ ഇതിനായുള്ള പ്രവർത്തനങ്ങൾ ആലോചിക്കുവാനും, ഒരു കൂട്ടായ്മ രൂപീകരിക്കുന്നതിലേക്കുമായി ഈ വരുന്ന തിങ്കളാഴ്ച (മെയ്‌ 11) വൈകുന്നേരം 5 ന് നിലയ്ക്കാമുക്ക് കൊച്ചാസ് ഹാളിൽ വച്ച് ഒരു ആലോചനായോഗം ചേരുകയാണ്.

.

ഈ യോഗത്തിലേക്ക്, ജാതി – മത – രാഷ്ട്രീയ ഭേദമന്യേ താങ്കൾളുടെ / താങ്കളുടെ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ പ്രാതിനിത്യം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *