Blog

ന്യൂഡൽഹി: കേരളത്തിൻ്റെ 24 -മത് മുഖ്യമന്ത്രി ആരാകും എന്ന ചോദ്യത്തിന് ഇന്ന് ഉത്തരമാകും. കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുമായി പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗന്ധിയും ഇന്നു നടത്തുന്ന ചർച്ചകളില്‍ സമവായമുണ്ടാകുമെന്നാണ് പ്രതീക്ഷ.


മൂന്നു നേതാക്കള്‍ക്കും സ്വീകാര്യമായ ഫോർമുലയുണ്ടാകുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. മുഖ്യമന്ത്രിപദവിയിലേക്കു പരിഗണിക്കുന്ന മൂന്നു നേതാക്കളുമായും ഇന്നു രാവിലെ പത്തരയോടെ സുപ്രധാന ചർച്ച നടത്താനാണു ഹൈക്കമാൻഡ് തീരുമാനം. ചർച്ചയ്ക്കു ശേഷം ഇന്നോ നാളെയോ നിയുക്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വൈകില്ല

Leave a Reply

Your email address will not be published. Required fields are marked *