Blog

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിംകുമാറിന് വിട നൽകി നാട്.

പറവൂർ ചിറ്റേത്തുകരയിലെ ലാഫിങ് വില്ലയുടെ വീട്ടുവളപ്പിൽ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെയുള്ള ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു. ചിതയ്ക്ക് തീക്കൊളുത്തും മുമ്പ് ഭാര്യ സുനിതയും മക്കളായ ചന്തുവും ആരോമലും പിതാവിന് അവസാന ചുംബനം നൽകി. തുടർന്ന് കോൺഗ്രസ് പതാക പുതപ്പിച്ച ശേഷം സലിം കുമാറിന്റെ മൃതദേഹം ചിതയിലേക്കെടുത്തു. ചന്തുവും ആരോമലും ചേർന്ന് പിതാവിൻ്റെ ചിതയ്ക്ക് തീക്കൊളുത്തി.
മുഖ്യമന്ത്രി വി.ഡി. സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി അടക്കമുള്ളവരും സംസകാര ചടങ്ങുകളിൽ പങ്കെടുത്തു.
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രി പി.സി. വിഷ്ണുനാഥ്, എംഎൽഎമാർ, നടന്മാർ, താരസംഘടനയായ ‘അമ്മ’ ഭാരവാഹികൾ ഉൾപ്പെടെ പറവൂരിലെ വീട്ടിലെത്തി. ഉച്ചവരെ പറവൂർ ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഇവിടെ വച്ച് കലാ- സാംസ്കാരിക മേഖലയിലെ പ്രമുഖർ അടക്കം ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. സലിം കുമാറിനെ അവസാനമായി കാണാൻ ആയിരങ്ങളാണ് വീട്ടിലെത്തിയത്.
കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചാണ് ഇന്നലെ രാത്രിയിൽ അദ്ദേഹത്തിൻ്റെ വിയോഗം സംഭവിച്ചത്. തനത് അഭിനയ ശൈലിയിലൂടെ മറക്കാനാകാത്ത നിരവധി കഥാപത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ അനശ്വരമായ സ്ഥാനം നേടിയിട്ടാണ് ഈ കലാകാരൻ്റെ വിട വാങ്ങൽ.

Leave a Reply

Your email address will not be published. Required fields are marked *