Blog

വിദേശത്തേക്ക് അയക്കാൻ കൊടുത്തുവിട്ട വസ്ത്രത്തിനുള്ളിൽ നിന്നും കഞ്ചാവ് കണ്ടെത്തി. മലപ്പുറം വണ്ടൂർ സ്വദേശിയായി യുവാവിനെയാണ് നാട്ടുകാരൻ തന്നെ കുടുക്കാൻ ശ്രമിച്ചത്, സംഭവത്തിൽ യുവാവ് വണ്ടൂർ പോലീസിൽ പരാതി നൽകി.

വണ്ടൂർ ചെറുക്കോട് മുതീരിയിലാണ് സംഭവം. സൗദിയിലേക്ക് പോകാൻ ഒരുങ്ങിയ യുവാവിന്റെ അടുക്കലേക്കാണ് നാട്ടുകാരൻ പാഴ്‌സലുമായി എത്തിയത്. സൗദിയിലുള്ള തന്റെ സഹോദരന് എത്തിച്ചുകൊടുക്കാനുള്ള വസ്ത്രമാണ് പാഴ്‌സലിൽ എന്നായിരുന്നു നാട്ടുകാരൻ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചത്. നാട്ടുകാരനെ വിശ്വസിച്ച യുവാവ് പാഴ്‌സൽ ഏറ്റുവാങ്ങുകയും ചെയ്തു. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ യുവാവിന്റെ വീട്ടുകാർക്ക് ഉണ്ടായ ചില സംശയങ്ങളാണ് വലിയ അപകടത്തിൽ നിന്നും യുവാവിനെ രക്ഷിച്ചത്. സംശയം തോന്നിയ കുടുംബം പാഴ്‌സൽ തുറന്ന് പരിശോധിക്കുകയായിരുന്നു. വിശദമായ പരിശോധനായിലാണ് പാന്റിന്റെ പോക്കറ്റിനുള്ളിൽ നിന്നും ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ഗൾഫ് രാജ്യങ്ങളിൽ അതീവ ഗുരുതരമായ ശിക്ഷ ലഭിക്കാവുന്ന മയക്കുമരുന്ന് കേസിൽ യുവാവിനെ മനഃപൂർവ്വം പെടുത്താൻ ശ്രമിച്ചതാണെന്നാണ് വീട്ടുകാർ ആരോപണം.

വലിയൊരു ചതിയിൽ നിന്നാണ് യുവാവും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പാഴ്‌സൽ കൊടുത്തുവിട്ട വ്യക്തിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വീട്ടുകാർ വണ്ടൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ വണ്ടൂർ പോലീസ് FIR രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *