Blog

കടയ്ക്കാവൂർ ഹരിത കർമ്മ സേന അംഗങ്ങളെ ആക്രമിച്ച പ്രതി രാജുവിനെ കടയ്ക്കാവൂർ പോലീസ് അതി സാഹസികമായി പിടികൂടി.

കടയ്ക്കാവൂർ നെടിയവിള അപ്പൂപ്പൻ നടക്ക് സമീപമുള്ള റബ്ബർ തോട്ടത്തിന് താഴെയുള്ള വീട്ടിൽ നിന്നും കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളെ സതി കുമാരിയും സുഹൃത്തുക്കളും പ്ലാസ്റ്റിക് ശേഖരിച്ച് വരവെ കീഴാറ്റിങ്ങൽ സ്വദേശി രാജു (50)ഇവരെ അസഭ്യം വിളിക്കുകയും കൂടെയുണ്ടായിരുന്നവരുടെ മുമ്പിൽ വച്ച് മർദ്ദിക്കുകയും ചെയ്തു സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ കടയ്ക്കാവൂർ എസ് എച്ച് സൈജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ജയപ്രസാദ് രാജീവ് പോലീസ് ഉദ്യോഗസ്ഥരായ ജയശങ്കർ ശ്യാം എന്നിവർ ചേർന്ന് തിനവിളയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *