Blog

തിരുവനന്തപുരം: ആത്മഹത്യയും അക്രമവും നടത്തുന്നവര്‍ക്ക് പെട്രോള്‍ ഒരു അവശ്യവസ്തുവായത് മൂലം വലയുന്നത് സാധാരണക്കാര്‍.ഇന്ധനം വാഹനത്തിലല്ലാതെ നല്‍കരുതെന്ന നിര്‍ദ്ദേശം മൂലം വലയുന്നത് ജീവിക്കാന്‍ നെട്ടോട്ടമോടുന്നവരാണ്.

ജനറേറ്ററില്‍ ,ജെസിബി ഹിറ്റാച്ചി തുടങ്ങിയ ഉപകരണങ്ങള്‍ എന്നിവയുടെ ആവശ്യത്തിനുപോലും പെട്രോള്‍ വാങ്ങാനാവില്ലെന്ന നിലയാണ്. പെട്രോള്‍ വാങ്ങാന്‍ കുപ്പിയുമായെത്തുന്നവര്‍ക്ക് ഇതു കിട്ടില്ലെന്നുമാത്രമല്ല. ആള്‍ സംശയമുനയിലാവുകയും ചെയ്യും. ഹിറ്റാച്ചിയും ജെസിബിയുമെല്ലാം പമ്പിലെത്തിച്ച് ഇന്ധനം നിറയ്ക്കുന്നത് വലിയ ബുദ്ധിമുട്ടിലാണ്.

കൂടുതൽ കണ്ടെത്തുക
സാമൂഹിക വാർത്ത
അന്താരാഷ്ട്ര വാർത്ത
പ്രവാസി വാർത്ത
സാമ്പത്തിക വാർത്ത
ബ്രേക്കിംഗ് ന്യൂസ്
മാത്രമല്ല. പ്രവര്‍ത്തനം നടക്കുന്നിടത്തുനിന്നും ഇത് പമ്പുവരെ എത്തുന്നതിന്‍റെ ഇന്ധനചിലവ് നഷ്ടവുമാണ്. അത് സാധാരണ ജോലിക്കാര്‍ക്ക് താങ്ങാനാവില്ല. കടകളിലെല്ലാം ചെറുതും വലുതുമായ ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഴക്കാലമായതും വൈദ്യുതി നിയന്ത്രണം എന്ന പ്രശ്നവും മൂലം ജനറേറ്ററുകള്‍ക്ക് ഇന്ധനം എല്ലാദിവസവും ആവശ്യമാണ്. ഇതിനുവേണ്ടി പല/ിടത്തും നടന്നു നിരാശരാകേണ്ട നിലയിലാണ് വ്യാപാരികള്‍.

പെട്രോള്‍ ജീവസന്ധാരണാവശ്യങ്ങള്‍ക്ക് വാങ്ങിയെടുക്കേണ്ടവര്‍ക്ക് പ്രത്യേകനിബന്ധനകളോടെ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *