Blog

കേരളത്തിലെ പ്രൊഫഷണൽ പ്രോഗ്രാം ഏജൻസികളുടെ സംയുക്ത കൂട്ടായ്മയായ പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് കോ- ഓഡിനേഷന്റെ (PPAC)കമ്മിറ്റി യോഗം 17-6-2026 തീയതിയിൽ ചേർത്തല വുഡ്ലാന്റ്സ് ലോഡ്ജിൽ വച്ച് ഷാജി സരിഗയുടെ അധ്യക്ഷതയിൽ കൂടുകയുണ്ടായി.

ഏജൻസി പ്രവർത്തകരുടെ വിവിധ യൂണിയനുകളായ AKPPAA യിൽ നിന്നും വേണു സി. കിഴക്കനേല, ഗൗതമൻ വെള്ളറട, ദ്രോണ ബാബു, ഷാജി മൂവ്വാറ്റുപുഴ , PPAF ൽ നിന്നും വേണുഗോപാൽ പാലക്കാട്, മനോജ്‌ പീലി, പ്രദീപ് അണിയരങ്ങ്, രഘു സാരഥി , KPPOO യിൽ നിന്ന് ബാബു സാരംഗി, മണികണ്ഠൻ കാച്ചാണി, വിമൽ ചെറുപൊയ്ക, മനീഷ് അയിലം,APPCU വിൽ നിന്നും പ്രശാന്ത് നരിക്കല്ലിൽ, ഡേവിസ് ചുങ്കത്തറ, PPCF ൽ നിന്നും ചന്ദ്രൻ ഗുരുവായൂർ എന്നിവർ പങ്കെടുത്തു.കലാസമിതികളും ഏജൻസിപ്രവർത്തകരും തമ്മിലുള്ള ഊഷ്മളമായ ബന്ധം കുറേക്കൂടി ദൃഢ പ്പെടുത്തുന്നതിന് ഉതകുംവിധമുളള ചർച്ചകളും തീരുമാനങ്ങളും യോഗം കൈക്കൊണ്ടിട്ടുണ്ട്. കലാ മേഖലയിലെ അവിഭാജ്യ ഘടകമായ ഞങ്ങളോടൊപ്പം സഹകരിച്ചു കൊണ്ടിരിയ്ക്കുന്ന പ്രേക്ഷക സദസ്സിന് മുൻപിൽ ഞങ്ങൾ ശിരസ്സ് നമിയ്ക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *