പൊയ്കമുക്ക് സ്വദേശിനിയുടെ സ്വർണ്ണ മാല കവർന്ന പ്രതികളെ വെഞ്ഞാറമൂട് പോലീസ് അതിസഹസികമായി പിടികൂടി.

നിരവധി കേസുകളിൽ പ്രതികളായ നെയ്യാറ്റിൻകര പെരുമ്പഴുതൂർ വില്ലേജിൽ തൊഴുക്കൽ തൈത്തോട്ടം സാജൻ നിവാസിൽ രാജൻ മകൻ സാജൻ(29) പുളിമാത്ത് വില്ലേജിൽ കാരേറ്റ് മാടൻവിള വീട്ടിൽ പ്രകാശ് മകൻ സിനു ( 25)എന്നിവരെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയാണ് ഒന്നാം പ്രതിയായ സാജൻ.നിലവിൽ കാപ്പ ചുമത്തപ്പെട്ട ജയിലിലായിരുന്നു സാജൻ അടുത്തിടെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത് ജയിലിൽ വച്ചുള്ള പരിചയത്തിലാണ് പ്രതികൾ മോഷണം ആസൂത്രണം ചെയ്തത്.
വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ വാമനപുരം ആനക്കുടി പോസ്റ്റ് ഓഫീസിൽ സമീപത്ത് വച്ച് 1 -7-2026 ബുധൻ രാവിലെ 10. 40 മണിക്ക് മുദാക്കൽ പൊയ്കമുക്ക ലക്ഷം വിള ആജ്ഞനേയം വീട്ടിൽ പ്രശോഭന(56). എന്നയാളുടെ കഴുത്തിൽ കിടന്ന് 2 ലക്ഷം രൂപ മതിപ്പ് വിലവരുന്ന ഒന്നേകാൽ പവൻ തൂക്കം സ്വർണ്ണമാലയും താലിയും ബലമായി പൊട്ടിച്ചെടുത്ത കേസിലാണ് പ്രതികൾ പിടിയിലായത്.
നിരവധി കേസുകളിൽ പ്രതികളായ നെയ്യാറ്റിൻകര പെരുമ്പഴുതൂർ വില്ലേജിൽ തൊഴുക്കൽ തൈത്തോട്ടം സാജൻ നിവാസിൽ രാജൻ മകൻ സാജൻ(29) പുളിമാത്ത് വില്ലേജിൽ കാരേറ്റ് മാടൻവിള വീട്ടിൽ പ്രകാശ് മകൻ സിനു ( 25)എന്നിവരെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്.

