
കൊടിക്കകം പള്ളിക്കൂടം സൗഹൃദ സംഗമം നാളെ നടക്കും
പ്രേംനസീമെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ
കൊടിക്കകംപള്ളിക്കൂടം സൗഹൃദവേദിയുടെ ഓണാഘോഷം സെപ്റ്റംബർ 6 ന് നടക്കും.ആഘോഷപരിപാടികൾ കവിയും
ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്യും. ഉന്നത വിജയികളെ ആദരിക്കൽ, കർമ്മശ്രേഷഠ പുരസ്ക്കാര വിതരണം, കലാപരിപാടികൾ എന്നിവ നടക്കുമെന്ന് സംഘാടകരായ സാദിഖ്, മഹി ബാലൻ, ബിജു, മണികണ്ഠൻ നായർ എന്നിവർ അറിയിച്ചു.

