
കർഷകവേഷക്കുട്ടികൾ – വേഷപ്പകർച്ച- മത്സരം
പിരപ്പമൺകാട് പാടശേഖരത്തിലെ ഇത്തവണത്തെ കന്നിക്കൊയ്ത്ത് ഉദ്ഘാടനത്തോടനുബന്ധിച്ച് 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി കാർഷിക അനുബന്ധ “വേഷപ്പകർച്ച” മത്സരം സംഘടിപ്പിക്കുന്നു . ഓരോ കൃഷിക്കാലത്തും വിവിധ വിദ്യാലയങ്ങളിൽ നിന്ന് നൂറുകണക്കിന് കുട്ടികളാണ് വയലും കൃഷിയും കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ വിദ്യാലയങ്ങൾ ഉൾപ്പെടെ പത്തോളം വിദ്യാലയങ്ങളിലെ കുട്ടികൾ ഇവിടെ എത്തി കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വയൽ പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുകയും ചെയ്തു വരുന്നു . കുട്ടികളുടെ മനസ്സിലെ കൃഷി ഇഷ്ടങ്ങളെ ചേർത്തുപിടിക്കും വിധം ഉള്ള ഒരു മത്സരമാണ് അവർക്കായി ഇത്തവണ ഒരുക്കുന്നത്. പോയകാല കർഷക സ്മൃതികൾ ഉണർത്തും വിധം ഉള്ള വേഷവും ഭാവവും ആണ് മത്സരത്തിന്റെ മൂല്യനിർണയോപാധി. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാത്രമേ പങ്കെടുക്കാൻ കഴിയുകയുള്ളൂ . ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നൽകുന്നതിന് പുറമേ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും പാടശേഖരത്തിന്റെ മെമെന്റോ നൽകുന്നതാണ്. കർഷക വേഷത്തിൽ പങ്കെടുക്കുന്ന കുടുംബങ്ങൾക്ക് പ്രത്യേക ഫോട്ടോ പ്രമോഷൻ നൽകുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ താഴെ പറയുന്ന നമ്പറുകളിൽ ഒന്നിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
9846940000 ,9447857366,7560883876, 7994245629

