
കൊല്ലം: സ്ത്രീധന പീഡന പരാതിയില്‍ അന്വേഷണത്തോട് സഹകരിക്കാതെ പ്രതി നന്ദു. വിദേശത്തുള്ള നന്ദുവിന്റെ ഫോണ്‍ നമ്പര്‍ പ്രവര്‍ത്തനരഹിതമാണെന്ന് പൊലീസ് അറിയിച്ചു. നാട്ടിലെത്താന്‍ ബന്ധുക്കള്‍ വഴി അറിയിപ്പ് നല്‍കിയിട്ടും പ്രതി പ്രതികരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കുന്നതിനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.
കേസന്വേഷണം ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി. പരാതി നല്‍കിയ യുവതി അഞ്ചുവിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമായിരിക്കും വിശദമായ മൊഴിയെടുക്കുകയെന്ന് പൊലീസ് അറിയിച്ചു.
അഞ്ചുവിന്റെ പരാതിയില്‍ ഡിജിറ്റല്‍ തെളിവുകളും പൊലീസ് വിശദമായി പരിശോധിക്കും. സ്ത്രീധന പീഡനം സംബന്ധിച്ച പരാതി സ്ഥിരീകരിക്കുന്നതില്‍ ബന്ധുക്കളുടേത് ഉള്‍പ്പെടെയുള്ള മൊഴികള്‍ നിര്‍ണായകമാകും. അതേസമയം, നന്ദുവിന്റെ മാതാപിതാക്കള്‍ മുന്‍കൂര്‍ ജാമ്യത്തിനായി നീക്കം നടത്തുന്നതായും

