
തിരുവനന്തപുരം വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതനുമേൽ ചുമത്തിയിരുന്ന കാപ്പ കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. കാപ്പ ചുമത്തിയത് അന്യാജ്യവും രാഷ്ട്രീയപ്രേരിതവുമാണെന്നും, ബിജെപിയുടെ ഭൂരിപക്ഷം ഇല്ലാതാക്കാൻ സിപിഎമ്മും കോൺഗ്രസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് സുഗതന്റെ അറസ്റ്റെന്നും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഭാര്യ നൽകിയ ഹർജിയാണ് കോടതി അംഗീകരിച്ചത്. വട്ടിയൂർക്കാവ് പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട സുഗതനെതിരെ മനഃപൂർവമല്ലാത്ത നരഹത്യാശ്രമം, അതിക്രമം തുടങ്ങിയ വിവിധ കേസുകൾ നിലവിലുണ്ട്. കാപ്പാ കേസ് റദ്ദാക്കിയത് സുഗതനും സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനും വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.

