Blog

കള്ളനെ പേടിച്ച് ഒളിപ്പിച്ച സ്വർണ്ണം.

കണ്ണൂർ.കള്ളനെ പേടിച്ച് ഭാര്യ മാലിന്യത്തിൽ പ്ലാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ചു വെച്ച സ്വർണ്ണം ഭർത്താവ് ഹരിത കർമ്മ സേനക്ക് നൽകി. ചപ്പാരപ്പടവിലാണ് സംഭവം. സ്വർണം ഉള്ള കാര്യം അറി യാതെയാണ് ഭർത്താവ് മാലിന്യം ഹരിത കർമ സേനക്ക് നൽകിയത്

ഹരിതകർമ്മ സേനാംഗങ്ങളുടെ സത്യസന്ധതയിൽ അഞ്ചേമുക്കാൽ പവൻ സ്വർണ്ണം തിരികെ കിട്ടി. ഹരിതകർമ സേനാംഗങ്ങളായ അരുണകുമാരിയും ഗീതുവുമാണ് സ്വർണ്ണം തിരികെവാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ സ്വർണം ഉടമയായ പാറയ്ക്കൽ വിജയമ്മയ്ക്ക്

സമാനമായ മറ്റൊരു സംഭവത്തിൽ, പാലക്കാട് പട്ടാമ്പിയിൽ ഭാര്യ പഴയ ഷൂസിനുള്ളിൽ ഒളിപ്പിച്ച മൂന്ന് പവൻ സ്വർണം ഭർത്താവ് ഹരിതകർമ്മ സേനയ്ക്ക് കൈമാറുകയും, പിന്നീട് നടത്തിയ തിരച്ചിലിനൊടുവിൽ സ്വർണം കണ്ടെത്തി തിരികെ നൽകുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *